വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

മുന്‍ ബിജെപി നേതാവ് വി ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

ബംഗളൂരു: മുന്‍ ബിജെപി നേതാവ് വി ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോടൊപ്പം 2012ല്‍ ബിജെപി വിട്ട ധനഞ്ജയ് കുമാര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ്സിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. 2012ല്‍ ബിജെപി വിട്ടശേഷം ബിജെപിയിലേക്ക് ഒരിക്കലും തിരിച്ചുപോവില്ലെന്നാണ് യെദ്യൂരപ്പ പറഞ്ഞിരുന്നത്. പക്ഷേ അദ്ദേഹം ബിജെപിയിലേക്ക് തിരിച്ചുപോയി. എന്നാല്‍ താന്‍ യെദ്യൂരപ്പയെപ്പോലെയല്ലെന്നും ഒരിക്കലും ബിജെപിയിലേക്ക് തിരിച്ചുപോവില്ലെന്നും കുമാര്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അധ്വാനിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ബിജെപി കുമാറിനെതിരേ നടപടികല്‍ കൈക്കൊണ്ടിരുന്നു