വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

സംവരണ വിരുദ്ധ കാംപെയിനുമായി അംബാനിമാര്‍ രംഗത്ത്.

ന്യൂഡല്‍ഹി: സംവരണ വിരുദ്ധ കാംപെയിനുമായി അംബാനിമാര്‍ രംഗത്ത്. ജാതി സംവരണം എടുത്തുമാറ്റണമെന്നും സംവരണം ഇന്ത്യയെ നശിപ്പിക്കുമെന്നുള്ള പ്രചാരണവുമായാണ് അംബാനിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുമാറ്റുകയെന്ന ആര്‍.എസ്.എസ് അജണ്ടയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് കോര്‍പറേറ്റ് ഭീമന്‍മാരുടെ നീക്കം. ആരക്ഷണ്‍ വിരുദ്ധ് പാര്‍ട്ടി (സംവരണ വിരുദ്ധ പാര്‍ട്ടി) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടും റിസര്‍വേഷന്‍ ഹടാഓ ദേഷ് ബചാഓ (സംവരണം എടുത്തുമാറ്റൂ രാജ്യത്തെ രക്ഷിക്കൂ) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുമ്പോട്ടു വച്ചുമാണ് അംബാനിമാരുടെ നീക്കം