വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

കോഴ: ജിഎസ്ടി കൗണ്‍സില്‍ സൂപ്രണ്ട് അറസ്റ്റില്‍

ന്യൂഡല്‍ഹി: കോഴക്കേസില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ സൂപ്രണ്ടിനെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തു.  മോനിഷ് മല്‍ഹോത്രയും ഇടനിലക്കാരന്‍ മാനസ് പത്രയുമാണ് പിടിയിലായത്. ഇതാദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കി പകരം അവരില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.  കോഴപ്പണം മല്‍ഹോത്ര സ്വന്തം അക്കൗണ്ടില്‍ ആദ്യം നിക്ഷേപിക്കുകയും പിന്നീട് ഭാര്യ ശോഭനയുടെ എച്ച്ഡിഎഫ്‌സി അക്കൗണ്ടിലേക്കും മകള്‍ ആയുഷിയുടെ ഐസിഐസിഐ അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്തുവന്നത്. മല്‍ഹോത്രയുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കോഴപ്പണത്തിന്റെ രശീതികളും കോഴപ്പണവും പിടിച്ചെടുത്തിട്ടുണ്ട്.