ന്യൂഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഡോ. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. കപില്‍ സിബല്‍, അഡ്വ. ഇന്ദിര ജയ് സിങ് എന്നിവരാണ് ഷെഫിന് വേണ്ടി ഹാജരാകുക. അതേസമയം, ഹാദിയയുടെ പിതാവ് അശോകന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകള്‍ രോഹ്തഗിയും ഹാജരാകും.
വൈക്കം ടിവി പുരത്തുള്ള വീട്ടില്‍ തടങ്കലില്‍ കഴിയുന്ന തന്റെ ഭാര്യയായ ഹാദിയയെ വിട്ടുകിട്ടണമെന്നു കാണിച്ചാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ ഹരജി സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ ഹാദിയയുടെ അഭിപ്രായമറിയാന്‍ അവരെ സുപ്രീംകോടതിയലില്‍ ഹാജരാക്കാന്‍ കേരള പോലീസിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 24നാണ് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം ടിവി പുരം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.