വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 13 August 2017

മൂന്നാം ടെസ്റ് : ഓപണിങ് കസറി

Image result for india test team images

കാന്‍ഡി: ശ്രീലങ്കെക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 329 എന്ന നിലയിലാണ് ടീം ഇന്ത്യ. ഓപണര്‍മാരായ ശിഖാര്‍ ധവാന്റെ(119) സെഞ്ച്വറിയും ലോകേഷ് രാഹുലിന്റെ (85) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ ജയ സാധ്യത സജീവമാക്കിയത്. വിലക്കേര്‍പ്പെടുത്തപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയ അക്‌സര്‍ പട്ടേലിന് അവസരം നല്‍കാതെ, ആദ്യ രണ്ട് ടെസ്റ്റുകളില്‍ പുറത്തിരുത്തിയ കുല്‍ദീപ് യാദവിനെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 188 റണ്‍സ് പടുത്തുയര്‍ത്തിയ ഓപണിങ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം നിലനിര്‍ത്താനാവാതെ വന്നതോടെ, കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമായിരുന്ന കളി ഒരുവേള വഴിതിരിഞ്ഞു. ശ്രീലങ്കന്‍ മണ്ണില്‍ സന്ദര്‍ശക ടീം നേടുന്ന ഏറ്റവും വലിയ ഓപണിങ് കൂട്ടുകെട്ടെന്ന റെക്കോഡ് തുടക്കമായിന്നു ധവാനും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1993ല്‍ ഇന്ത്യന്‍ താരങ്ങളായ മനോജ് പ്രഭാകര്‍- സിദ്ധു സഖ്യം നേടിയ 171 റണ്‍സ് കൂട്ടുകെട്ട് എന്ന ചരിത്രമാണ് ധവാനും രാഹുലും ചേര്‍ന്ന് തിരുത്തിയത്. ഏകദിന മല്‍സരത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച ധവാന്‍ 123 പന്തില്‍ 17 ബൗണ്ടറികളോടെയാണ് 119 റണ്‍സെടുത്തത്. തുടര്‍ച്ചയായ ഏഴാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ താരമായി ലോകേഷ് രാഹുല്‍ മാറിയെന്ന  പ്രത്യേകതയും ഇന്നലെയുണ്ടായി. എന്നാല്‍ ഇരുവരെയും വീഴ്ത്തിയ ശ്രീലങ്കന്‍ ബൗളര്‍ മലിന്‍ഡ പുഷ്പകുമാരയാണ് ഇന്ത്യന്‍ കുതിപ്പിന് തട കെട്ടിയത്. പിന്നീടുവന്ന മൂന്നു വിക്കറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി വീണതും ഇന്ത്യന്‍ മുന്നേറ്റത്തിന് തിരിച്ചടിയായി. 42 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സംഭാവന. ആര്‍ അശ്വിന്‍(31), അജിന്‍ക്യ രഹാനെ (17), ചേതേശ്വര്‍ പൂജാര(8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നിലവില്‍ 13 റണ്‍സെടുത്ത വൃധിമാന്‍ സാഹയും ഒരു റണ്‍സുമായി ഹര്‍ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍. ശ്രീലങ്കയ്ക്കു വേണ്ടി പുഷ്പകുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ ലക്ഷന്‍ സന്ധാകന്‍ രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. പരിക്കിന്റെ പിടിയിലകപ്പെട്ട് നിലതെറ്റി നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് നാണക്കേട് ഒഴിവാക്കാന്‍ ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.