വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ ബോക്‌സിങില്‍ കേരളവും ഇടികൂട്ടിലേക്ക്





കൊച്ചി: ഇന്ത്യന്‍ ബോക്‌സിങ് പ്രൊഫഷണല്‍ ലീഗ് (ഐ ബി പി എല്‍ ) സംഘടിപ്പിക്കുന്ന ‘ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ’ ഡബിള്‍ ടൈറ്റിലില്‍ കേരളവും  ഇത്തവണ മാറ്റുരയ്ക്കും. നാളെ മുംബൈ എന്‍ എസ് സി ഐ എസ് വി പി സ്റ്റേഡിയത്തില്‍ നടക്കുന്ന ബോക്‌സിങ് ഫൈറ്റില്‍ കേരള പ്രഫഷണല്‍ ബോക്‌സിങ് കൗണ്‍സിലും (കെ പി ബി സി ) കൊച്ചിയിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബുമാണ് പങ്കാളികളാകുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു അസോസിയേഷന്‍ പ്രഫഷണല്‍ ബോക്‌സിങ് മല്‍സരത്തിന്റെ ഭാഗമാകുന്നതെന്ന് കെ പി ബി സി സെക്രട്ടറിയും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് ഡയറക്ടറുമായ കെ എസ് വിനോദ് പറഞ്ഞു. ദുബായില്‍ നിന്നുള്ള രാജ്യാന്തര ബോക്‌സിങ് താരം ലാറി അബാറയെയാണ് കേരള ക്ലബ്ബുകള്‍ക്ക് വേണ്ടി റിംഗിലിറങ്ങുന്നത്. അസദ് ആസിഫ് ഖാന്‍ ആണ് ലാറിയുടെ എതിരാളി. സൂപ്പര്‍ ബാന്റം , വെയിറ്റ് 4 റൗണ്ട് കോണ്ടെസ്റ്റ് വിഭാഗത്തിലാണ് ലാറ അബാറ മാറ്റുരയ്ക്കുന്നത്. ഇന്ത്യയിലെ ഏക പ്രഫഷണല്‍ ബോക്‌സറായ വിജേന്ദറും റിംഗിലെത്തുന്നതോടെ രാജ്യത്തിന്റെ ആകെ ശ്രദ്ധനേടിയ ടൂര്‍ണമെന്റിലെ കേരള സാന്നിധ്യം വരുംകാലത്ത് സംസ്ഥാന ബോക്‌സിങ് മേഖലയ്ക്ക് ഗുണകരമാകുമെന്ന് കെ പി ബി സി പ്രസിഡന്റും സിയാല്‍ ഡയറക്ടറുമായ എന്‍ വി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചി ജവഹര്‍ നഗറിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബില്‍ പരിശീലനത്തിന് ശേഷം ലാറയടങ്ങുന്ന കേരളസംഘം നെടുമ്പാശേരിയില്‍ നിന്ന് യാത്ര തിരിച്ചു. വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ (ഡബ്‌ള്യു ബി ഒ) ലൈസന്‍സുള്ള സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് ക്ലബാണ് ടൈറ്റില്‍ ബോക്‌സിങ് ക്ലബ് എന്ന് കെ പി ബി സി ട്രഷറര്‍ അഡ്വ. കെ വി സാബു അറിയിച്ചു.