വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

അഫ്ഗാനില്‍ 48 മണിക്കൂറിനിടെ രണ്ട് ബോംബാക്രമണങ്ങള്‍




കാബൂള്‍: അഫ്ഗാനില്‍ 48 മണിക്കൂറിനിടെ രണ്ട് ബോംബാക്രമണങ്ങള്‍. ഹിറാത്ത്് പ്രവിശ്യയില്‍ ശിയാ പള്ളിക്കു സമീപമുണ്ടായ ബോംബാക്രമണത്തില്‍ 29 പേര്‍ കാല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. കാണ്ഡഹാറില്‍ നാറ്റോ സൈനികസംഘത്തിന് നേര്‍ക്കാണ് രണ്ടാമത്തെ ആക്രമണം. ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ധരിച്ച ഒന്നിലധികം പേരുള്‍പ്പെടുന്ന സംഘമാണ് ഹിറാത്തിലെ മസ്ജിദില്‍ ബോംബാക്രമണം നടത്തിയതെന്ന് പോലിസ് വക്താവ് അബ്ദുല്ലാഹി വാലിസാദ അറിയിച്ചു. സ്‌ഫോടനത്തിനു മുമ്പായി ഇവര്‍ വിശ്വാസികള്‍ക്ക്‌നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. അതേസമയം, ആക്രമണം നേരിടുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. മസ്ജിദില്‍ പോലിസ് കാവലുണ്ടായിരുന്നെങ്കിലും വെടിവയ്പിനെത്തുടര്‍ന്ന് കാവല്‍ക്കാര്‍ ഭയന്നോടിയെന്നും ഇതിനെത്തുടര്‍ന്ന് പോലിസും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് മസ്ജിദ് പരിസരത്ത് റാലി സംഘടിപ്പിച്ചു. ശിയ, സുന്നി വിഭാഗക്കാര്‍ ഒരുമിച്ചാണ് റാലിയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കാണ്ഡഹാറില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ നാറ്റോ സേനയുടെ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. വാഹനത്തിനകത്ത് എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല.