വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

സിറിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍




ദമസ്‌കസ്: സിറിയന്‍ ഫലസ്തീനി വെബ് ഡെവലപ്പറും സാമൂഹിക പ്രവര്‍ത്തകനുമായ ബാസില്‍ ഖര്‍തബില്‍ വധിക്കപ്പെട്ടതായി ഭാര്യ നൗറ ഘാസി സഫാദി. 2015ല്‍ സിറയന്‍ സര്‍ക്കാര്‍ ഖര്‍തബിലിനെ വധശിക്ഷയ്ക്കു വിധേയനാക്കുകയായിരുന്നെന്നും ഘാസി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 2015 ഒക്ടോബറില്‍ ആദ്ര ജയിലിലേക്കു മാറ്റിയതിനു തൊട്ടുപിറകെയായിരുന്നു വധശിക്ഷയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2015ഓടെ ഖര്‍തബിലിനെ കാണാതായെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. വധശിക്ഷ സംബന്ധിച്ച വെളിപ്പെടുത്തലില്‍ സിറിയന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്റര്‍നെറ്റ് രംഗത്തെ സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഖര്‍തബില്‍ പ്രശസ്തനായത്.