വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 30 July 2017

എല്‍ ക്ലാസിക്കോയ്ക്ക് മണിക്കൂറുകള്‍ മാത്രം, റയല്‍ നിരയില്‍ റൊണാള്‍ഡോയില്ല





ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ചൂടേറിയ മല്‍സരമായ എല്‍ ക്ലാസിക്കോയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ചാംപ്യന്‍സ് കപ്പിലാണ് സ്പാനിഷ് ലീഗിലെ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നത്. പുതിയ സീസണിന് തുടക്കാമാവും മുമ്പ് നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ നിരയില്‍ നെയ്മറും സുവാരസും മെസ്സിയും കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ റയല്‍ നിരയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിടയില്ല. ചാംപ്യന്‍സ് കപ്പില്‍ അത്ര മികച്ച പ്രകടനമല്ല റയല്‍ പുറത്തെടുക്കുന്നത്. അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 ന് റയല്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ സോണി, ടെന്‍ 2 ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം.