വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 31 July 2017

പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാവശ്യം

Image result for license copy of smoking products


തിരുവനന്തപുരം: പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍. ഇതിനൊപ്പം കേന്ദ്ര പുകയില നിയന്ത്രണ നിയമം, ‘കോട്പ 2003’ കാര്യക്ഷമമായി നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പാടില്ലെന്ന നിയമം ലംഘിക്കപ്പെടുന്നതായും കുട്ടികളില്‍ ഇവയുടെ ഉപയോഗം വര്‍ധിക്കാന്‍ ഇത് കാരണമാവുന്നതായും അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഗ്രാമീണ മേഖലയിലെ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍  പങ്കെടുത്ത 52 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 60 ശതമാനം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പന്ന വില്‍പന നിര്‍ബാധം നടക്കുന്നതായി വെളിപ്പെടുത്തി. തിരഞ്ഞെടുത്ത പത്തു സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 1,114 കുട്ടികളാണ് സര്‍വേയില്‍ പങ്കെടുത്തത്. ജേണല്‍ ഓഫ് അഡിക്്ഷന്‍ പഠനറിപോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരള മുനിസിപ്പാലിറ്റി ആക്റ്റ്, പഞ്ചായത്ത്‌രാജ് ആക്റ്റ് എന്നിവ പ്രകാരം കടകള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനും സംസ്‌കരിക്കാനും നിര്‍മിക്കാനും വില്‍ക്കാനും ഡി ആന്റ് ഒ (ഡെയ്ഞ്ചറസ് ആന്റ് ഒഫെന്‍സീവ്) ലൈസന്‍സ് അത്യാവശ്യമാണ്. കാര്യങ്ങള്‍ ശുഭകരമല്ലെന്നു വ്യക്തമാക്കുന്നതാണു പഠനമെന്നു കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു. യുവാക്കളെ പുകയില ഉപയോഗത്തില്‍നിന്നു തടയുകയെന്നത് ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ട വിഷയമായിരിക്കുകയാണെന്ന് മുന്‍ കേരള ചീഫ് സെക്രട്ടറിയും കേന്ദ്ര പഞ്ചായത്ത്ഗ്രാമവികസന മുന്‍ സെക്രട്ടറിയുമായ എസ് എം വിജയാനന്ദ് പറഞ്ഞു. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയാല്‍ കോട്പ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം കുട്ടികളും തങ്ങളുടെ സ്‌കൂള്‍ പരിസരങ്ങളില്‍നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ കിട്ടിയതെന്നു വ്യക്തമാക്കിയിരുന്നു. 27 ശതമാനത്തിന് സുഹൃത്തുക്കളില്‍നിന്നാണു കിട്ടിയത്. ജില്ലയില്‍ മുന്‍വിധിയില്ലാതെ തിരഞ്ഞെടുത്ത രണ്ടു സ്‌കൂളുകളിലെ 336 ആണ്‍കുട്ടികളും 439 പെണ്‍കുട്ടികളുമുള്‍പ്പെടെ 775 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കാളികളായത്. പുകയില ഉല്‍പന്നങ്ങള്‍ അനായാസം ലഭിക്കുമെന്ന് 79 ശതമാനം കുട്ടികളും പറഞ്ഞിരുന്നു. പഠനറിപോര്‍ട്ട് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് സയന്റിഫിക് സ്റ്റഡിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.