വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി




ഇസ്‌ലാമാബാദ്: പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി. പാകിസ്താനില്‍ ആര്‍ക്കും പ്രധാനമന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തികയ്ക്കാനാവില്ലെന്ന ചരിത്രം നവാസ് ശരീഫിന്റെ മൂന്നാമൂഴത്തിലും ആവര്‍ത്തിച്ചു. കോടതി വിധികള്‍ക്കു പുറമേ സൈനിക അട്ടിമറി, ഭരണകക്ഷിയില്‍ നിന്നുള്ള പുറത്താക്കല്‍ എന്നിവയെത്തുടര്‍ന്നും പ്രസിഡന്റ് ഇടപെടലില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുമാണ് പാക് പ്രധാനമന്ത്രിമാര്‍ക്ക് കാലയളവു പൂര്‍ത്തീകരിക്കാതെ പടിയിറങ്ങേണ്ടിവന്നത്. ആദ്യ പ്രധാനമന്ത്രി ലിയാഖത് അലി ഖാന്‍ ഭരണകാലാവധി അവസാനിക്കുംമുമ്പ് വധിക്കപ്പെടുകയും ചെയ്തു.  1985 മുതല്‍ 1988 വരെ പഞ്ചാബ് പ്രവിശ്യാമുഖ്യമന്ത്രിസ്ഥാനം വഹിച്ച ശരീഫ് 1988ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേക്കു മല്‍സരിച്ചത്. തിരഞ്ഞെടുപ്പില്‍ ബേനസീര്‍ ഭൂട്ടോയുടെ നതൃത്വത്തിലുള്ള പിപിപി സര്‍ക്കാര്‍ അധികാരത്തിലെത്തി ശരീഫ് പ്രതിപക്ഷനേതാവായി. 1989ല്‍ സ്ഥാനം രാജിവച്ച് വീണ്ടും പഞ്ചാബ് അസംബ്ലിയിലെത്തി. 1990 നവംബര്‍ ആറിനാണ് ശരീഫ് ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 1993 ജൂലൈ 18ന് പടിയിറങ്ങി. പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാനുമായുള്ള രാഷ്ട്രീയ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ഇത്. സൈന്യത്തിന്റെ സമ്മര്‍ദത്തിലായിരുന്നു ശരീഫ് രാജിക്കത്തില്‍ ഒപ്പുവച്ചത്. 1997 ഫെബ്രുവരിയില്‍ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയ ശരീഫ് 1999 ഒക്ടോബറിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന്് പുറത്താക്കപ്പെട്ടു. പിന്നീട് 2013 ജൂണിലാണ് ശരീഫ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തിനുശേഷം പാനമ കേസിന്റെ പശ്ചാത്തലത്തില്‍ പടിയിറങ്ങുകയും ചെയ്തു.