വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ച്ചവെച്ച സംഭവം: മാതാവിനും കാമുകനും ജീവപര്യന്തം




തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ച്ചവെച്ച സംഭവത്തില്‍ മാതാവിനും കാമുകനും ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ. കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാറിനും പെണ്‍കുട്ടികളുടെ മാതാവിനുമാണ് തൃശൂര്‍ പോക്സോ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷ വിധിച്ചത്. രണ്ട് പേര്‍ക്കെതിരെയും ബലാല്‍സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.
2015-ലാണ് കേസിനാസ്പദമായ സംഭവം. ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയപ്പോള്‍ 17 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുന്നതിനിടെയാണ് പീഡനം നടന്നത്. വീട്ടിലേക്ക് പോകാതെ വീട്ടമ്മ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കാമുകനോടൊപ്പം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. അമ്മയുടെ സമ്മതത്തോടെ കാമുകന്‍ പൂര്‍ണ മാനസിക വളര്‍ച്ചയെത്താത്ത മൂത്ത പെണ്‍കുട്ടിയെ അടക്കം രണ്ട് കുട്ടികളേയും ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തു.
പീഡന ശേഷം കുട്ടികളുടെ നഗ്നഫോട്ടോ എടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി മുങ്ങി. ഓണാവധിക്കുശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടി സ്‌കൂളധികൃതരോട് വിവരം പറയുകയുമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പയസ് മാത്യു ഹാജരായി.