വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

ഒബാമ കെയറിനെതിരായ നീക്കം പരാജയപ്പെട്ടു ; ട്രംപിന് കനത്ത തിരിച്ചടി




വാഷിങ്ടണ്‍: ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി റദ്ദാക്കാനുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി നീക്കം യുഎസ് സെനറ്റില്‍ പരാജയപ്പെട്ടു. സംഭവം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയായി. ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തമായ പ്രചാരണം ഫലമുണ്ടാക്കിയില്ല. ഏഴുവര്‍ഷമായി തുടരുന്ന ഒബാമ കെയറിനു പകരം പുതിയ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാനുള്ള റിപബ്ലിക്കന്‍ ശ്രമം ഇതോടെ പരാജയപ്പെട്ടു. വെള്ളിയാഴ്ച സെനറ്റിലാണ് ഒബാമ കെയര്‍ റദ്ദാക്കണമെന്ന റിപബ്ലിക്കന്‍ ബില്ല് വോട്ടിനിട്ടത്. ഒബാമ കെയര്‍ റദ്ദുചെയ്യണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചത് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 49 പേരാണ്. നിലനിര്‍ത്തണമെന്ന അഭിപ്രായം സ്വീകരിച്ചത് 51 പേരും. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളും ഒബാമ കെയറിനെ അനുകൂലിച്ചവരില്‍ ഉള്‍പ്പെടുന്നു. ജോണ്‍ മക്കയിന്‍, സുസാന്‍ കൊള്ളിന്‍സ്, ലിന്‍സാ മുര്‍ക്കോസ്‌കി എന്നിവരാണു പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തിയത്. മൂന്നുപേരുടെ വോട്ടുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഡെമോക്രാറ്റുകളുടെ ജനപ്രിയ പദ്ധതിയായ ഒബാമ കെയര്‍ താറുമാറാവുമായിരുന്നു. വോട്ടിങ് നിരാശാജനകമായിരുന്നുവെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റ് നേതാവ് മിറ്റ്ച്ച് മാക്കന്നല്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ജനത ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റും വൈറ്റ് ഹൗസും റിപബ്ലിക്കന്‍ പാര്‍ട്ടി നിയന്ത്രിക്കുമ്പോള്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത് ട്രംപിന് വന്‍ തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം വിപണിയെ നിരാശപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.