ന്യൂഡല്‍ഹി: ഇസ് ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ക്രിമിനല്‍ പീനല്‍കോഡ് 83 പ്രകാരമാണ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.
നേരത്തെ, സാക്കിര്‍ നായിക്കിനും അദ്ദേഹത്തിന്റെ ഇസ് ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും എതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം തുടര്‍ച്ചയായി നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു.