വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണം : യുഎസിനോട് റഷ്യ


Image result for RUSSIA  AMERICAN CONSULATE

മോസ്‌കോ: യുഎസ് ഉപരോധ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കണമെന്ന് റഷ്യ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം റഷ്യയിലെ 100കണക്കിനു നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് തിരിച്ചുവിളിക്കേണ്ടിവരും. നയതന്ത്ര കാര്യാലയങ്ങളുള്‍പ്പെടുന്ന യുഎസ് ഉടമസ്ഥതയിലുള്ള രണ്ടു കെട്ടിടങ്ങളും അനുബന്ധ ഭൂമിയും റഷ്യ കണ്ടുകെട്ടുകയും ചെയ്യും. റഷ്യക്കും ഇറാനും ഉത്തരകൊറിയക്കുമെതിരായ ഉപരോധങ്ങള്‍ക്ക് അനുമതി നല്‍കുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധിസഭ അനുമതി നല്‍കിയതിന് തൊട്ടുപിറകെയാണ് റഷ്യയുടെ പുതിയ ഉത്തരവ്. ശീതയുദ്ധകാലത്തേതിന് സമാനമായ സ്ഥിതിഗതികളിലേക്കാണ് ഇരുരാജ്യങ്ങളും നീങ്ങുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചു.