വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 31 July 2017

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

Image result for burned human body


തിരുവല്ല: യുവതിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ വീടിന്റെ പിന്‍ഭാഗത്ത് കണ്ടെത്തി. കുറ്റൂര്‍ തലയാര്‍ അമയത്ത് പള്ളത്ത് വീട്ടില്‍ രേഷ്മ (23)യുടെ ജഡമാണ് ഇന്നലെ പുലര്‍ച്ചെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പുലര്‍ച്ചെ 5.30ഓടെ വീടിന് പിന്നില്‍ തീ ആളിക്കത്തുന്നത് കണ്ട പത്രവിതരണക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ജഡം കണ്ടത്. രേഷ്മയും ഭര്‍തൃമാതാവും തമ്മില്‍ നിരന്തരം പ്രശ്‌നമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വര്‍ക്ക്‌ഷോപ് ജോലിക്കാരനായ ഭര്‍ത്താവ് രഞ്ജിത്ത്, ഇയാളുടെ മാതാവ് രാജമ്മ എന്നിവരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് രേഷ്മയെ രഞ്ജിത്ത് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു വയസ്സ് പ്രായമുള്ള മകനുണ്ട്.