വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

അല്‍അഖ്‌സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്




ജറുസലേം: അല്‍അഖ്‌സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്. 40 വയസ്സിനു താഴെയുള്ള മുസ്‌ലിം പുരുഷന്‍മാര്‍ക്കുള്ള പ്രവേശന വിലക്കാണ് ഇസ്രായേല്‍ പുനസ്ഥാപിച്ചത്. മസ്ജിദുല്‍ അഖ്‌സ പ്രദേശത്തു മെറ്റല്‍ ഡിറ്റക്റ്ററുകളടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്്് ഇസ്രായേല്‍ ആദ്യം പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം മസ്ജിദ് പരിസരത്തെ നിരീക്ഷണ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതിനൊപ്പം പ്രവേശന വിലക്ക് ഒഴിവാക്കിയിരുന്നെങ്കിലും പുനസ്ഥാപിക്കുകയായിരുന്നു. ഇസ്രായേല്‍ നിരീക്ഷണ ഉപകരണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ മസ്ജിദിലെത്തിയിരുന്നു. ഇവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും സ്റ്റന്‍ഗ്രനേഡുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് അല്‍ അഖ്‌സ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് പുനസ്ഥാപിച്ചത്. മസ്ജിദ് ഉള്‍പ്പെടുന്ന ജറുസലേം പുരാതന നഗരത്തിലേക്കുള്ള വാഹനഗതാഗതവും ഇസ്രായേല്‍ പോലിസ് നിരോധിച്ചു. മസ്ജിദുല്‍ അഖ്‌സ പ്രദേശത്ത് കഴിഞ്ഞദിവസമുണ്ടായ പോലിസ് ഇടപെടലിനിടെ 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ്‌ക്രോസ് അറിയിച്ചു. അതേസമയം, അല്‍അഖ്‌സ പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ജറുസലേമിനു സമീപം ഹിസ്മ ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച യുണ്ടായ വെടിവയ്പിലാണ് ഇദ്ദേഹത്തിനു പരിക്കേറ്റത്്.