വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

അണ്ടര്‍ 17 ലോകകപ്പ് ടീമിലേക്ക് കനേഡിയന്‍ ഇന്ത്യക്കാരന്‍




ന്യൂഡല്‍ഹി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ പുതിയ താരത്തെ ഉള്‍പ്പെടുത്തി. കനേഡിയയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന്‍ സണ്ണി ധലിവാലിനെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഗോള്‍കീപ്പറാണ് സണ്ണി. നേരത്തെ ഗോവയില്‍ പത്തു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ സണ്ണിക്ക് ചൊവ്വാഴ്ച ഇന്ത്യന്‍ പാസ്‌പോര്‍ട് ലഭിച്ചതോടെയാണ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. കനേഡിയന്‍ ലീഗ് ക്ലബ്ബ് ടൊറന്റോ എഫ്‌സിയുടെ യൂത്ത് ക്ലബ്ബിലെ താരം കൂടിയാണ് സണ്ണി. അമേരിക്കന്‍ ഇന്ത്യക്കാരനായ നമിതിനെയും നേരത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.