വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 29 July 2017

വ്യാജവാര്‍ത്ത: ഗോസ്വാമിക്കെതിരേ കേസ്




ബംഗ്‌ളുരു: വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനുമെതിരേ ബംഗഌരു വികസന മന്ത്രി കെ ജെ ജോര്‍ജ് കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ മരണവുമായി ബന്ധപ്പെട്ട് 2015 മാര്‍ച്ച് 23നാണ് ടൈംസ് നൗ ചാനല്‍ വിവാദ റിപോര്‍ട്ട് സംപ്രേഷണം ചെയ്തത്. അന്ന് ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയായിരുന്നു. കെ ജെ ജോര്‍ജിനെ പ്രതിയാക്കിയായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡി കെ രവി ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.