വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017

അശ്വമേധം തുടരുന്നു.. പുത്തന്‍ റെക്കോഡ് സ്വന്തമാക്കിയത് ഇതിഹാസങ്ങളെ മറികടന്ന്



കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന് പുതിയ റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ രങ്കണ ഹരാത്തിനെ സിക്‌സര്‍ പറത്തി അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് അശ്വിന്‍ 2000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന 37ാമത്തെ  താരമാണ് അശ്വിന്‍. അശ്വിന്റെ 11ാം അര്‍ധ സെഞ്ച്വറി കൂടിയായിരുന്നു കൊളംബോയില്‍ നേടിയത്. അശ്വിന്റെ അക്കൗണ്ടില്‍ നിലവില്‍ 279 ടെസ്റ്റ് വിക്കറ്റുകളും 2004 റണ്‍സുമാണുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ലോക ക്രിക്കറ്റില്‍ 250 ടെസ്റ്റ് വിക്കറ്റും 2000 ടെസ്റ്റ് റണ്‍സും മറികടക്കുന്ന 15ാമത്തെ താരമാണ് അശ്വിന്‍.51 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇതിഹാസ താരങ്ങളായ റിച്ചാര്‍ഡ് ഹാഡ്‌ലി, ഇയാന്‍ ബോത്തം, ഇമ്രാന്‍ ഖാന്‍ എന്നിവരെ കടത്തിവെട്ടിയാണ് അശ്വിന്റെ റെക്കോഡ് നേട്ടം. ഹാഡ്‌ലി 54 മല്‍സരങ്ങളില്‍ നിന്നും ബോത്തം 55 മല്‍സരങ്ങളില്‍ നിന്നുമാണ് 2000 റണ്‍സും 250 വിക്കറ്റും നേടിയെടുത്തത്.