വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

ശെയ്ഖ് ഹസീന വധശ്രമക്കേസ്: 10 പേര്‍ക്കു വധശിക്ഷ ; ഒമ്പതുപേര്‍ക്ക് 20 വര്‍ഷം തടവ്

ബംഗ്ലാദേശ്: ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബംഗ്ലാദേശില്‍ പത്തു സായുധപ്രവര്‍ത്തകരെ വധശിക്ഷയ്ക്കു വിധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കു 20 വര്‍ഷം തടവുശിക്ഷയും ബംഗ്ലാദേശ് കോടതി വിധിച്ചിട്ടുണ്ട്.2000ത്തില്‍ ശെയ്ഖ് ഹസീന വടക്കുപടിഞ്ഞാറന്‍ ഗോപാല്‍ഗഞ്ചിലെ ഗ്രാമത്തില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്തുവച്ച്  ഉഗ്ര സ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെത്തിയത്. അന്നത്തെ ബോംബ് സ്‌ഫോടനത്തില്‍നിന്നു തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ 23 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ പ്രധാന ആസൂത്രകന്‍ എന്നു കരുതുന്ന ഹര്‍ക്കത്തുല്‍ ജിഹാദുല്‍  ഇസ്്‌ലാമി ബംഗ്ലാദേശ് (ഹുജി) തലവന്‍ മുഫ്തി ഹന്നാനെ ബംഗ്ലാദേശ് വംശജനായ ബ്രിട്ടിഷ് ഹൈക്കമ്മീഷണറെ വധിച്ച കേസില്‍ ഈ വര്‍ഷം ആദ്യം തൂക്കിലേറ്റിയിരുന്നു.പ്രത്യേകാധികാര നിയമം ചുമത്തിയ കേസില്‍ 26 പ്രതികളാണ് ഉള്ളത്. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒമ്പത് പേരില്‍നിന്ന് 20,000 ടാക്ക പിഴയീടാക്കാന്‍ കോടതി വിധിച്ചു. നാലുപേരെ കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.  ബംഗ്ലാദേശി നിയമപ്രകാരം വധശിക്ഷകള്‍ ഹൈക്കോടതി അംഗീകരിക്കണം. വികലമായ വിചാരണകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ നല്‍കുന്നതില്‍ കുപ്രസിദ്ധമാണ് ബംഗ്ലാദേശ്.