വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

ബ്രിട്ടനില്‍ നിന്ന് ഐഎസ് സഹായം ലഭ്യമാക്കുന്നതായി റിപോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടന്റെ ഭാഗമായ വെയ്ല്‍സ് ആസ്ഥാനമായ സ്ഥാപനങ്ങള്‍ വഴി ഐഎസ് ധനസമാഹരണം നടത്തുന്നതായി റിപോര്‍ട്ട്. കഴിഞ്ഞവാരം സ്‌പെയിനിലെ ബാഴ്‌സലോണയിലും കാംബ്രില്‍സിലുമുണ്ടായ ആക്രമണങ്ങള്‍ക്കടക്കം ഇത്തരത്തില്‍ ശേഖരിച്ച പണം ഐഎസ് ഉപയോഗപ്പെടുത്തിയതായും യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ രേഖകളെ അടിസ്ഥാനമാക്കി ദ സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. സ്‌പെയിനില്‍ നിരീക്ഷണങ്ങള്‍ക്കായി ഐഎസ് ആയുധവാഹകശേഷിയുള്ള ഡ്രോണുകള്‍ വികസിപ്പിച്ചതായും അതിനായി ബ്രിട്ടനില്‍നിന്നു സാമ്പത്തിക -സാങ്കേതികസഹായം ലഭിച്ചതായും സണ്‍ഡേ ടൈംസ് റിപോര്‍ട്ട് ചെയ്തു.