വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

ഇറാഖ് : തല്‍ അഫര്‍ തിരിച്ചുപിടിക്കാന്‍ സൈനികനീക്കം

Image result for the afar iraq images

എര്‍ബില്‍: ഐഎസ് നിയന്ത്രണത്തിലുള്ള തല്‍ അഫര്‍ നഗരം തിരിച്ചുപിടിക്കുന്നതിനു ഇറാഖ് സൈനികനീക്കം ആരംഭിച്ചു. യുഎസ് പിന്തുണയോടെയാണ് സൈനിക നീക്കം. ഇറാഖിലെ വടക്കന്‍ നഗരമായ തല്‍ അഫര്‍ ഐഎസിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ആക്രമണം ആരംഭിക്കുന്നതു സംബന്ധിച്ച്് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ പുറത്തുവന്നു. നിങ്ങള്‍ ഒന്നുകില്‍ കീഴടങ്ങൂ; അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവൂവെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. 2014മുതല്‍ ഐഎസ് നിയന്ത്രണത്തിലാണ് തല്‍ അഫറുള്‍പ്പെടുന്ന പ്രദേശങ്ങള്‍. മൗസിലില്‍ ഇറാഖ്‌സേന വിജയം നേടിയശേഷം ഐഎസ് സ്വാധീനം അവശേഷിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്.  ഏതാനും വാരങ്ങളായി സൈനികനീക്കത്തിനായുള്ള ഒരുക്കങ്ങള്‍ ഇറാഖ് തുടര്‍ന്നുവരുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാഖ്‌സേന കരയുദ്ധമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള യുഎസ് സഖ്യസേനാ വ്യോമാക്രമണങ്ങള്‍ ദിവസങ്ങളായി തുടര്‍ന്നുവന്നതായും റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഏതാനും ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് സഖ്യസേന ആക്രമണം നടത്തി. അതേസമയം, അബാദിയുടെ പ്രഖ്യാപനംവരുന്നതിനു മുമ്പുതന്നെ തല്‍ അഫറില്‍നിന്ന് ആയിരക്കണക്കിനു നഗരവാസികള്‍ പലായനം ചെയ്തു. സൈനിക നടപടി സംബന്ധിച്ചു സര്‍ക്കാര്‍ നേരത്തേതന്നെ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. നഗരത്തില്‍ 1400നും 1600നും ഇടയില്‍ ഐഎസ് പ്രവര്‍ത്തകരുള്ളതായാണ് കണക്കാക്കുന്നത്. മൗസിലിനെ അപേക്ഷിച്ച് തല്‍ അഫറിലെ സൈനികനീക്കം എളുപ്പമാവുമെന്ന് കരുതുന്നതായി ഇറാഖ് സഖ്യസേനാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നഗരം തിരിച്ചുപിടിച്ചാല്‍ അത് ഐഎസിനെതിരായ നീക്കത്തിലെ സുപ്രധാന നാഴികക്കല്ലാവുമെന്നും അവര്‍ വ്യക്തമാക്കി.