വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

ഇസ്രായേല്‍ ഫാക്ടറിക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് തടവുശിക്ഷ

ലണ്ടന്‍: ബ്രിട്ടനില്‍ ഇസ്രായേല്‍ ഫാക്ടറിക്കെതിരേ പ്രതിഷേധിച്ച ഫലസ്തീന്‍ സാമൂഹികപ്രവര്‍ത്തകര്‍ക്കു തടവുശിക്ഷ. ഇസ്രായേല്‍ ഡ്രോണ്‍ നിര്‍മാതാക്കളായ എല്‍ബിറ്റ് സിസ്റ്റംസിനു കീഴിലുള്ള യുഎവി എന്‍ജിന്‍സ് ലിമിറ്റഡ് ഫാക്ടറിക്കെതിരേ പ്രതിഷേധിച്ച അഞ്ചുപേരെ കഴിഞ്ഞ മാസമാണ് ബ്രിട്ടിഷ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി ആറുമാസം തടവുശിക്ഷയ്ക്കും 5000 ബ്രിട്ടിഷ് പൗണ്ട് പിഴയടയ്ക്കാനും വിധിക്കുമെന്നാണ് സൂചന. ട്രേഡ് യൂനിയന്‍ ലേബര്‍ റിലേഷന്‍സ് നിയമം ലംഘിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ജൂലൈ ആറിനാണ് ഫാക്ടറിക്കെതിരേ സമരം ആരംഭിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.