വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 2 November 2016

നിങ്ങള്‍ പൊലീസാണോ? സിനിമാ നടനാകാന്‍ ദിലീഷ് പോത്തന്‍ വിളിക്കുന്നു

‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നു പേരിട്ട തന്റെ രണ്ടാം ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് ദിലീഷ്. പൊലീസുകാര്‍ കഥാപാത്രമായി വരുന്ന ചിത്രത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലെ പൊലീസുകാര്‍ക്കു തന്നെ അവസരം നല്‍കാനാണ് സംവിധായകന്റെ തീരുമാനം.
ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിവും താല്‍പര്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിങ് കാള്‍ ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് മുന്‍ഗണന. പ്രായഭേദമന്യേ ആര്‍ക്കും അപേക്ഷിക്കാമെന്ന് കാസ്റ്റിങ് കാളില്‍ പറയുന്നു.
25-30 പ്രായത്തിലുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പെണ്‍കുട്ടിക്കും അവസരമുണ്ട്.
ബയോഡാറ്റയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും tdcasting2016@gmail.com  എന്ന വിലാസത്തില്‍ അയക്കണം.