ലക്‌നൗ :16 വയസ്സുള്ള പെണ്‍കുട്ടിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമമുഖ്യനും അടക്കം എട്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവമറിഞ്ഞതിന്റെ നടുക്കത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയം തകര്‍ന്ന്് മരിച്ചു. ഉത്തര്‍പ്രദേശിലെ ഭല്യ ജില്ലയിലാണ് സംഭവം.
പ്രാഥമിക കൃത്യങ്ങള്‍ക്കായി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ ഏതാനും ചിലര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം വന്നു മരണമടയുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.