ന്യൂഡല്‍ഹി: റൊഹീംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള തീരുമാനത്തെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. വിഷയത്തില്‍ നാലാഴ്ചയ്ക്കകം കേന്ദ്ര അഭ്യന്തരമന്ത്രാലയം റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടിസ് നല്‍കിയത്. രാജ്യത്തുള്ള 40,000ത്തോളം അനധികൃത കുടിയേറ്റക്കാരായ റൊഹീഗ്യന്‍ വംശജരെ നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നാടുകടത്തല്‍ സംബന്ധിച്ച് ബംഗ്ലാദേശ് മ്യാന്‍മാര്‍ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തികയതായും വാര്‍ത്തകളുണ്ടായിരുന്നു.
അഭയാര്‍ഥികള്‍ വിദേശികളാണന്ന കാരണത്താല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് മുന്‍പ് അവര്‍ മനുഷ്യാരാണെന്ന പരിഗണനയും നല്‍കണം. വര്‍ഷങ്ങളായി ഇൗ മണ്ണില്‍ താമസിക്കുന്നവരാണവര്‍. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ പറയുന്ന ജീവിക്കാനുള്ള അവകാശവും,വ്യക്തി സ്വാതന്ത്രവും രാജ്യത്തെ പൗരന്‍മാര്‍ക്കും അല്ലാത്തവര്‍ക്കും ബാധകമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.