ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ആവേശം അവസാനമിനിറ്റ് വരെ നീണ്ടു നിന്ന മല്‍സരത്തില്‍ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. 24ാം മിനിറ്റില്‍ മാര്‍ക്കോസ് അലോന്‍സോയിലൂടെ ലീഡ് നേടിയ ചെല്‍സി ഒന്നാം പകുതി പിരിയുമ്പോഴും ലീഡ് നിലനിര്‍ത്തി.
ഇഞ്ചോടിഞ്ച് പോരാട്ടം നിരഞ്ഞ് നിന്ന രണ്ടാം പകുതിയുടെ 82ാം മിനിറ്റില്‍ ടോട്ടനം സമനില പിടിച്ചു. ചെല്‍സി താരം മിച്ചി ബാറ്റ്ഷുവായിയുടെ സെല്‍ഫ് ഗോളിനാണ് ടോട്ടനം സമനില ഒപ്പിച്ചത്. എന്നാല്‍ 88ാം മിനിറ്റില്‍ അലോന്‍സോ വീണ്ടും ചെല്‍സിയുടെ രക്ഷകനായപ്പോള്‍ 2-1ന്റെ തകര്‍പ്പന്‍ ജയം ചെല്‍സിക്കൊപ്പം നിന്നു.