വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017

സാംസ്‌കാരിക വേദിക്ക് ഐഎന്‍എല്ലുമായി ബന്ധമില്ലെന്ന്

കോഴിക്കോട്: കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗുരുതരമായ അച്ചടക്ക ലംഘനത്തിനും പാര്‍ട്ടിയില്‍ നിന്ന് പലപ്പോഴായി പുറത്താക്കപ്പെട്ടവരും അന്വേഷണം നേരിടുന്നവരും മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ചിലരും ചേര്‍ന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരിലുണ്ടാക്കിയ സാംസ്‌കാരിക വേദിക്ക് ഐഎന്‍എല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയുടേയും പോഷകസംഘടനകളുടേയും അംഗത്വ കാംപയിനും തിരഞ്ഞെടുപ്പും നടക്കുന്ന സന്ദര്‍ഭത്തില്‍ അപകീര്‍ത്തിപ്പെടുത്തി അവമതിപ്പുണ്ടാക്കാനുള്ള ഹീന തന്ത്രമാണ് ഭാരവാഹികള്‍ക്കെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന്് പിന്നിലുള്ളത്.  സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ തുനിയുന്നവര്‍ അച്ചടക്ക നടപടിക്ക് വിധേയരാവുമെന്ന് സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പു നല്‍കി. ജനറല്‍ സെക്രട്ടറി എ പി അബ്്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.