വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

മഅ്ദനിയുടെ സുരക്ഷാചിലവ് ചുരുക്കി;സന്ദര്‍ശന സമയം നാല് ദിവസം കൂടി നീട്ടി

ന്യൂഡല്‍ഹി: കേരത്തിലേക്ക് വരുന്നതിന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കേണ്ട തുകയില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തി. നേരത്തെ ആവശ്യപ്പെട്ട പതിനാല് ലക്ഷം രൂപയില്‍ നിന്ന് ഒരു ലക്ഷത്തി പതിനെട്ടായിരം രൂപയാക്കി ചിലവ് ചുരുക്കിയെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മഅ്ദനിയുടെ സുരക്ഷാ ചിലവിന് ഭീമമായ തുക ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ചിലവ് ചുരുക്കിയത്. കൂടാതെ സന്ദര്‍ശന സമയം നാല് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു. നേരത്തെ അനുവദിച്ച സമയപരിധിയില്‍ നാല് ദിവസം കഴിഞ്ഞുപോയതിനാലാണ് ദിവസം നീട്ടിനല്‍കിയത്. അതിനാല്‍ ആറ് മുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.
മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതയായി കിടക്കുന്ന മാതാവിനെ കാണാനുമായി കേരളത്തിലേക്ക് പോകാന്‍ അനുവാദം നല്‍കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേരള സന്ദര്‍ശനത്തിനുള്ള സുരക്ഷാ ചിലവ് മഅ്ദനി സ്വയം വഹിക്കണമെന്നും കോടതി പറഞ്ഞിരുന്നു. മഅ്ദനിയുടെ സുരക്ഷാചിലവ് വഹിക്കാന്‍ തയ്യാറല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതിനെതുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍, സുരക്ഷാ ചിലവിനെന്ന പേരില്‍ ഭീമമായ തുകയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതോടെ മഅ്ദനിയുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട പതിനാല് ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് മഅ്ദനി കഴിഞ്ഞദിവസം വീണ്ടും സുപ്രീംകോടതി സമീപിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.യാത്രാബത്തയും ക്ഷാമബത്തയും (ഡിഎ, ടിഎ) മാത്രമേ അനുവദിക്കാനാവൂവെന്നും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെയും നാഗേശ്വര്‍ റാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഡിഎ, ടിഎ ഇനത്തില്‍ എത്ര രൂപയാണ് ഈടാക്കുകയെന്ന് ഇന്നു തന്നെ അറിയിക്കണമെന്നും കര്‍ണാടകയ്ക്കു നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്നാണ് സുരക്ഷാ ചിലവില്‍ ഇളവ് വരുത്തിയത്