വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

വാദം പൊളിഞ്ഞതോടെ വ്യാജപ്രചാരണവുമായി രാഹുല്‍ ഈശ്വര്‍ : ഡോ. ഹാദിയ അമ്മയെ മതംമാറ്റാന്‍ നോക്കിയെന്ന് ട്വീറ്റ്‌

കോട്ടയം: വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഇസ്്‌ലാംമതം സ്വീകരിച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമാണെന്ന വാദം പൊളിഞ്ഞതോടെ വ്യാജപ്രചാരണങ്ങളുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഹാദിയയുടെ അമ്മ പൊന്നമ്മയുടെ അഭിമുഖം ഒളിവില്‍ ചിത്രീകരിച്ച് നിര്‍ബന്ധിത മതംമാറ്റം നടന്നുവെന്ന് സ്ഥാപിക്കാന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ ശ്രമം, അതേ വീഡിയോയില്‍ ഡോ. ഹാദിയ പെട്ടെന്ന് കടന്നുവന്ന് തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ തകരുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയെ മതംമാറ്റാന്‍ ഡോ. ഹാദിയ നോക്കിയെന്ന പ്രചാരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. താന്‍ ചിത്രീകരിച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് മാത്രം പോസ്റ്റ് ചെയ്ത്് ട്വിറ്ററിലാണ് ഹാദിയക്കെതിരേ രാഹുലിന്റെ ആരോപണം.  ‘ഹിന്ദുദൈവങ്ങള്‍ മോശമാണെന്നും ഉപയോഗശൂന്യരാണെന്നും നിങ്ങള്‍ സ്വര്‍ഗത്തില്‍ പോവില്ലെന്നും’ ഹാദിയ അമ്മയോട് പറഞ്ഞെന്നും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം അമ്മയെ സ്വര്‍ഗം പറഞ്ഞ് മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നത് പോലെയാണെന്ന് ‘ഓരോ അമ്മയും കാണേണ്ട, കേള്‍ക്കേണ്ട കണ്ണുനീര്‍’ എന്ന പേരില്‍ ഫേസ്ബുക്കിലും രാഹുല്‍ പോസ്റ്റിട്ടിട്ടുണ്ട്.  ഡോ. ഹാദിയ കേസില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് ഹാദിയയെ നേരിട്ട് വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഡോ. ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന തങ്ങളുടെ വാദത്തിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് സംഘപരിവാരം ഭയപ്പെടുന്നു. ഇത് മുന്നില്‍ക്കണ്ടാണ് സംഘപരിവാര സഹചാരിയായ രാഹുല്‍ ഈശ്വര്‍ അതീവസുരക്ഷയുള്ള ഡോ. ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മകള്‍ ഇരയായെന്ന് വിശദീകരിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കാനായിരുന്നു രാഹുലിന്റെ പദ്ധതി. ഇതിനായി ആര്‍എസ്എസ് അനുകൂല നിലപാട് പിന്തുടരുന്ന റിപബ്ലിക് ചാനലിനെയും കൂട്ടുപിടിച്ചു. എന്നാല്‍, ഇസ്്‌ലാംമതം സ്വീകരിച്ചപ്പോഴുണ്ടായ നിലപാടുകളാണ് ഇപ്പോഴുമുള്ളതെന്നും ആവശ്യമെങ്കില്‍ ജയില്‍വാസത്തിനും തയ്യാറാണെന്ന് അപ്രതീക്ഷിതമായി വീഡിയോയിലെത്തി ഹാദിയ വെളിപ്പെടുത്തിയതോടെ രാഹുലിന്റെ തന്ത്രങ്ങള്‍ പാളുകയായിരുന്നു. ഇതോടെയാണ് ഹാദിയയെ ശത്രുവായി പ്രഖ്യാപിച്ച് രാഹുലിന്റെ കുപ്രചാരണം.