വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

33 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി

Image result for special school images

തിരുവനന്തപുരം: സംസ്ഥാനത്തെ 33 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള നടപടികള്‍ നടന്നുവരുകയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ യുഡിഎഫിന്റെ അവസാനകാലത്ത് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക്് എയിഡഡ് പദവി നല്‍കി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു വന്ന ഇടതുസര്‍ക്കാര്‍ ഈ ഉത്തരവുകള്‍ റദ്ദാക്കുകയും അന്വേഷണത്തിന് മന്ത്രിസഭാ ഉപസമിതിക്കു വിടുകയുമായിരുന്നു. തീരുമാനം പരിശോധിച്ച മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി അനുകൂലമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. ഈ സ്‌കൂളുകള്‍ എയിഡഡാക്കുന്നതിന് ആവശ്യമെങ്കില്‍ പ്രത്യേക ചട്ടം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.