വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

എട്ട് മാസത്തിനകം മഹാരാഷ്ട്രയില്‍ 580 കര്‍ഷകര്‍ ജീവനൊടുക്കി

Image result for farmers suicide images images

മുംബൈ: കനത്ത വരള്‍ച്ച കാരണം കൃഷിനാശം നേരിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസങ്ങളില്‍ മഹാരാഷ്ട്രയില്‍ 580 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ജുലൈ 31ന് ഇത് 531 ആയിരുന്നു. രണ്ടാഴ്ചക്കകമാണ് 580ലെത്തിയത്. ജനവരി മുതല്‍ ആഗസ്ത് വരെയുള്ള എട്ട് മാസത്തിനിടെ 2016ല്‍ 542 കര്‍ഷകരും  2015ല്‍ 354 കര്‍ഷകരുമാണ് ആത്മഹത്യ ചെയ്തത്. മറാത്ത്‌വാഡ മേഖലയില്‍ മാത്രം ആഗസ്ത്  6നും 13നുമിടയില്‍  34 കര്‍ഷകര്‍ സ്വയം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ 355 താലൂക്കുകളില്‍ 200ലേറെ താലൂക്കുകളിലും പ്രതീക്ഷിച്ച മഴയുടെ 75 ശതമാനത്തിലും കുറവാണ് ഇത്തവണ ലഭിച്ചത്.   ഏതാണ്ട് മൂന്ന് ലക്ഷം ഹെക്ടറിലെ കൃഷിക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. കൃഷി നാശം സംഭവിച്ചത് ഏറെയും മറാത്ത് വാഡ, വിദര്‍ഭ മേഖലകളിലാണ്. വിള നാശവും മഴ ലഭിക്കാനിടയില്ലെന്ന നിരാശയുമാണ് ആത്്മഹത്യക്ക് കാരണമെന്ന് റിലീഫ്, റവന്യൂ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതാണ് മുഖ്യകാരണമെന്ന് കര്‍ഷക സംഘടന സ്വാഭിമാനി  ഷേത്കാരി വ്യക്തമാക്കി. അധികാരത്തിലേറുമ്പോള്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെറും കടലാസിലൊതുങ്ങിയെന്ന് സംഘടനാ നേതാവ് കാളിദാസ് ആപെത് പറഞ്ഞു.