വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക രാജിവച്ചു : ഓഹരികളില്‍ 30,000 കോടി രൂപയുടെ ഇടിവ്‌

Image result for infosys ceo vishal sikka

ന്യൂഡല്‍ഹി: ഇന്‍ഫോസിസിന്റെ മാനേജിങ് ഡയറക്ടര്‍, സിഇഒ സ്ഥാനങ്ങളില്‍ നിന്ന് വിശാല്‍ സിക്ക രാജിവച്ചു. ഇടക്കാല സിഇഒ ആയി യു ബി പ്രവീണ്‍ റാവു ചുമതലയേറ്റു. സിക്കയുടെ രാജിയെ തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരികള്‍ക്ക് 30,000 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഓഹരി ഇടപാടുകാര്‍ക്കു കമ്പനി സെക്രട്ടറി എജിഎസ് മണികണ്ഠ നല്‍കിയ കത്തിലാണ്, വിശാല്‍ സിക്കയുടെ രാജി ആഗസ്ത് 18നു നടന്ന ബോര്‍ഡ്മീറ്റിങില്‍ സ്വീകരിച്ചതായി അറിയിച്ചത്. പുതിയ മാനേജിങ് ഡയറക്ടറോ, എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനോ സ്ഥാനമേറ്റെടുക്കുന്നതുവരെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി സിക്ക തന്നെ തുടരും. താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരിക്കുന്ന പ്രവീണ്‍ റാവുവിന് വൈസ് ചെയര്‍മാന്‍ പദവിയിലിരുന്ന് സിക്ക നിര്‍ദേശങ്ങള്‍ നല്‍കും. കമ്പനി ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സിക്കയുടെ രാജിയിലേക്ക് നയിച്ചത്. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗങ്ങളില്‍ പെടാത്ത ആദ്യ സിഇഒ ആയിരുന്നു വിശാല്‍ സിക്ക.  മുന്‍ ചെയര്‍മാനായ എന്‍ നാരായണ മൂര്‍ത്തിയുടെ ഭാഗത്തുനിന്ന് സിക്കക്ക് നേരെയുണ്ടാവുന്ന തുടര്‍ച്ചയായ അപമാനമാണ് രാജിക്ക് കാരണമായത് എന്നും വാര്‍ത്തകളുണ്ട്.