വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

പ്രായപൂര്‍ത്തിയാവരുടെ വിശ്വാസത്തിലും വിവാഹത്തിലും കോടതിയ്‌ക്കെന്ത് കാര്യമെന്ന് സഞ്ജീവ് ഭട്ട്


ന്യൂഡല്‍ഹി : ഡോ. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സംബന്ധിച്ച കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രിംകോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ക്ക് പങ്കാളിയെയും വിശ്വാസവും തിരഞ്ഞെടുക്കാന്‍ രാജ്യത്ത് സ്വാതന്ത്ര്യമില്ലേയെന്നും കോടതിക്ക് ഇതില്‍ എന്താണ് കാര്യമെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സഞ്ജീവ് ഭട്ടിന്റെ ചോദ്യം. മുസ്‌ലിം യുവതിയും ഹിന്ദു യുവാവുമാണ് ഇത്തരത്തില്‍ വിവാഹം കഴിച്ചതെങ്കിലോ എന്ന രീതിയിലാണ് ഭട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
24കാരിയായ ഒരു മുസ്‌ലിം യുവതി 27വയസുള്ള ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്നു. അവര്‍ വിവാഹിതരാവുകയും യുവതി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്യുന്നു. ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് യുവതി ഹിന്ദു മതം സ്വീകരിച്ചതെന്നും യുവാവിന്  ഗോ രക്ഷക് സംഘവുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കോടതി വിവാഹം റദ്ദ് ചെയ്ത് യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതി കാമറയ്ക്ക് മുന്നില്‍തന്നെ താന്‍ തന്റെ പുതിയ പേരില്‍ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹിന്ദുവായി ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും പറയുന്നു.
ഇത് ദേശീയ അന്വേഷണം ആവശ്യമുള്ള കേസ് ആണോ ? 67 കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കാത്ത കോടതി പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമോ? പൗരന്‍മാരെന്ന നിലയില്‍ നമ്മുടെ പ്രശ്‌നമുണ്ടോ അവര്‍ ഏത് വിശ്വാസമാണ് പിന്‍തുടരുന്നതെന്ന് ?
എന്തുകൊണ്ടാണ്  മക്കളുടെ ഉടമസ്ഥരാണ് തങ്ങളെന്ന് ഇന്ത്യാക്കാര്‍ക്ക് തോന്നുന്നത്.?
അവള്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മതം നോക്കാതെ അവളെ ശിക്ഷിക്കണം. അങ്ങിനെയൊന്നുമില്ലെങ്കില്‍ രാഷ്്ട്രം അംഗീകരിച്ചില്ലെങ്കിലും അവള്‍ക്ക് ജീവിക്കാനും സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം ചെയ്യാനും ജീവിക്കാനും അവകാശമുണ്ട് .
താന്‍ യുവതിയുടെയും യുവാവിന്റെയും മതങ്ങള്‍ പരസ്പരം മാറ്റിയാണ് അവതരിപ്പിച്ചതെങ്കിലും ചോദ്യങ്ങള്‍ സാധുവായി നിലനില്‍ക്കുന്നുവെന്ന പിന്‍കുറിപ്പോടെ സഞ്ജീവ് ഭട്ട് പോസ്റ്റ് അവസാനിപ്പിക്കുന്നു.