വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

യുഎസും ജപ്പാനും സൈനിക സഹകരണം വര്‍ധിപ്പിക്കുന്നു



വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ -യുഎസ് ധാരണ. എഷ്യ- പസഫിക്് മേഖലയിലെ ചൈനീസ് സ്വാധീനത്തിനെതിരേ ശക്തമായി പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇന്ത്യക്കു പുറമെ ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമാക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ജപ്പാന്‍ വിദേശകാര്യ മന്ത്രി ടാറോ കോണോ, പ്രതിരോധ മന്ത്രി, യുഎസ് പ്രതിരോധ സെക്രട്ടറി പങ്കെടുത്തു.സൈനിക സഹകരണം ശക്തമാക്കുന്നതിലൂടെ ഈ രാജ്യങ്ങളുടെ പ്രതിരോധ മേഖലയില്‍ ത്രിതല പ്രതിരോധ സഹകരണം സാധ്യമാക്കുമെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. യുഎസ് പ്രതിരോധ ആസ്ഥാനത്ത് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.