വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

രാഹുലിന്റെ സന്ദര്‍ശനം: എന്‍ഐഎക്ക്പരാതി നല്‍കുമെന്ന്

കൊച്ചി:  ഹാദിയയുടെ വീട്ടില്‍ ഹിന്ദുത്വ സംഘടനാ നേതാവായ രാഹുല്‍ ഈശ്വര്‍ നടത്തിയ സന്ദര്‍ശനം നിയമവിരുദ്ധമാണെന്ന്  പിതാവ് അശോകന്റെ അഭിഭാഷകന്‍ സി രാജേന്ദ്രന്‍. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേസ് ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്. രാഹുല്‍ ഈശ്വര്‍, ഹാദിയയുടെ പിതാവുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷമാണ് വീട്ടില്‍ കടന്ന് വീഡിയോയും ഫോട്ടോയും എടുത്തത്.  ഈ പ്രവൃത്തിയുടെ പിന്നിലെ ചേതോവികാരം കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഇത് മറ്റാര്‍ക്കെങ്കിലും വേണ്ടി  ചെയ്തതാണോയെന്നും എന്‍ഐഎ അന്വേഷിക്കണം. ഇതിനായി എന്‍ഐഎക്ക് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.