വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 August 2017

ലോക പോലിസ് ഗെയിംസ് : മീനാകുമാരിക്ക് സ്വര്‍ണം



കാലഫോര്‍ണിയ: അമേരിക്കയില്‍ നടക്കുന്ന ലോക പോലീസ് ഗെയിംസ് ബോക്‌സിങ്ങില്‍   തിരുവനന്തപുരം സായ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ട്രെയ്‌നി മീനാകുമാരി ദേവി  സ്വര്‍ണം നേടി.  54 കിലോ വിഭാഗത്തിലാണ്  മീനയുടെ  സ്വര്‍ണം. ഡല്‍ഹി പോലീസിലെ കവിത നിര്‍മ്മലയും സ്വര്‍ണം നേടിയിട്ടുണ്ട്.  ഡെറാഡൂണ്‍ സിഐഎസ്എഫിലെ ഹെഡ് കോണ്‍സ്റ്റബിളായ മീന കുമാരി ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഡി ചന്ദ്രലാലിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. 26 വയസുകാരിയായ മീന  മണിപ്പൂര്‍ സ്വദേശിയാണ്.  ഇവര്‍ക്ക് പുറമെ അരുണാ മിശ്ര, കവിതാ ചഹാല്‍, ശോഭാ ചാനു തുടങ്ങിയ അഞ്ചു പേരാണ് ഇന്ത്യക്ക് വേണ്ടി ഇടിക്കൂട്ടില്‍ മത്സരിക്കുന്നത്. ഗെയിംസ് നാളെ സമാപിക്കും.