വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ സ്റ്റീവ് ബാനന്‍ രാജിവച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാനനെ പുറത്താക്കാന്‍ പ്രസിഡന്റ് ആലോചിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം ബാനനാണ് ആദ്യം എടുത്തത് എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ഈമാസം ഏഴിന് ബാനന്‍ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം വൈകുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ പ്രധാനികളിലൊരാളാണ് ബാനന്‍