വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

873 പോയിന്റുകളുമായാണ് ഇന്ത്യന്‍ നായകന്‍ സ്ഥാനം നിലനിര്‍ത്തിയത്

Image result for VIRAT KHOHLI IMAGES
ദുബൈ: ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 873 പോയിന്റുകളുമായാണ് ഇന്ത്യന്‍ നായകന്‍ സ്ഥാനം നിലനിര്‍ത്തിയത്. ആസ്‌ത്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. 
കോഹ്‌ലിയും വാര്‍ണറും തമ്മില്‍ 12 പോയിന്റുകള്‍ വ്യത്യാസമുണ്ട്. 12ാം സ്ഥാനത്തുള്ള എം.എസ് ധോണി, 13ാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍, 14ാം സ്ഥാനത്തുള്ള രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പതിനഞ്ചില്‍ ഇടംകണ്ട് മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിന പോരാട്ടം നടക്കാനിക്കാനിരിക്കേ റാങ്കിങില്‍ ഒന്നാമതുള്ള കോഹ്‌ലിക്ക് ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സ്ഥാനം നിലനിര്‍ത്താം. 
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരിന്ത്യന്‍ താരവും ഇടംപിടിച്ചില്ല. 13ാം റാങ്കിലുള്ള ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ആദ്യ പതിനഞ്ചിനുള്ളില്‍ ഇടം കണ്ട ഏക ഇന്ത്യന്‍ താരം. ഏകദിന ടീം റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. 114 പോയിന്റുമായാണ് ഇന്ത്യ മൂന്നാമതുള്ളത്.