വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

ബാഴ്‌സലോണയിലെ ആക്രമണം : ഐഎസ് ഏറ്റെടുത്തു

Image result for barcelona terrorist attack 2017



മാഡ്രിഡ്: മാഡ്രിഡില്‍ നടന്ന വാഹനാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇന്നലത്തെ വാഹനാക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാഡ്രിഡിലെ തിരക്കേറിയ ലാസ് റബ്ലാസ് പ്രദേശത്തേക്ക് അക്രമി വെള്ള വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഇവിടെ 1.2 കിലോമീറ്റര്‍ ചുറ്റളവില്‍ നിരവധി കടകളും റസ്‌റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.അക്രമിക്കായുള്ള തിരച്ചില്‍ സ്പാനിഷ് പോലിസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തതായാണ് വിവരം. അക്രമിക്കായുള്ള തിരച്ചിലിനിടെ ദുരൂഹസാഹചര്യത്തില്‍ ബെല്‍റ്റ് ബോംബുമായി കണ്ടെത്തിയ അഞ്ചുപേര്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ സൗത്ത് ബാഴ്‌സലോണയിലെ കാംബ്രില്‍സില്‍ കൊല്ലപ്പെട്ടു.