ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം. മേജര്‍ ധ്യാന്‍ചന്ദ് ദേശീയ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശനത്തിന് തുടക്കമിടുന്നത്. നാളെ ടോഫി ചരിത്രമുറങ്ങുന്ന ഇന്ത്യാ ഗെയ്റ്റിനരികില്‍ പ്രദര്‍ശിപ്പിക്കും. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പിന്റെ യഥാര്‍ഥ ട്രോഫി കാണാനും ഒപ്പം ഫോട്ടോയക്കമുള്ളവ എടുക്കാനും അനുവാദമുമ്ട്. കൊച്ചിയടക്കമുള്ള ലോകകപ്പ് നടക്കുന്ന ആറ് വേദികളിലായി ട്രോഫിയുടെ പര്യടനവും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
കളി നിയന്ത്രിക്കാന്‍ വനിതാ റഫറിയും
സൂറിച്ച്: ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ വനിതയും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുരുഷ ടീമിന്റെ പോരാട്ടത്തിനായി വനിതാ റഫറിയെ ഫിഫ നിയമിക്കുന്നത്.
ബുണ്ടസ് ലീഗയിലും മറ്റും നേരത്തെ തന്നെ വനിതാ റഫറിയുണ്ടെങ്കിലും ലോകകപ്പ് പോലുള്ള ഫിഫയുടെ സുപ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.
ആറ് വന്‍കരകളുടെ പ്രതിനിധികളേയും പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയും ഇത്തവണത്തെ റഫറി പട്ടികയ്ക്കുണ്ട്.