മിന: ഒരേ വേഷവും മനസും ലക്ഷ്യവുമായി പാല്ക്കടല് കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും.
Thursday, 31 August 2017
ഒരേ വസ്ത്രം, ഒരേ മനസ്സ്, ഒരേ ലക്ഷ്യം; അറഫാ സംഗമം ഇന്ന്

അറഫ/മിന: ഒരേ വസ്ത്രവും മനസ്സും ലക്ഷ്യവുമായി പാല് കടല്‍ കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിലെ ഏറ്റവും വലിയ ജന സംഗമമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മം കൂടിയായ അറഫാ സംഗമം. ഇന്നലെ മിനായില്‍ ധന്യമാക്കിയ ഹാജിമാര്‍ രാത്രി നിസ്കാര ശേഷം 15 കിലോമീറ്റര്‍ അകലെയുള്ള അറഫാ സംഗമ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
ഹാജിമാര്‍ ഇന്നുമുതല്‍ മിനാ താഴ്വരയിലെ ടെന്റുകളില്‍
മക്ക: ഹാജിമാര്‍ ഇന്നുമുതല്‍ കഴിച്ചുകൂട്ടുക മിനാ താഴ്വരയിലെ ടെന്റുകളില്‍. 20 ലക്ഷത്തിലധികം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് സമയത്ത് മാത്രം ഉണരുന്ന മിനാ താഴ്വാരം ഇനിമുതല്‍ ഒരാഴ്ചക്കാരം പ്രാര്‍ഥനാമുഖരിതമായിരിക്കും.
Wednesday, 30 August 2017
അറഫാസംഗമം നാളെ

മിന: സ്രഷ്ടാവിന്റെ വിളിക്ക് ഉത്തരംനല്കി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് മിനായില്‍ ഒത്തുചേരും.
ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. നാളെയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ സംഗമം കൂടിയായ അറഫാസംഗമം. തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മിനായിലേക്ക് ഇന്നലെ മധ്യാഹ്ന നിസ്കാര ശേഷം തന്നെ പ്രയാണം ആരംഭിച്ചിരുന്നു.
ഉത്തരകൊറിയൻ മിസൈൽ ജപ്പാനു മുകളിലൂടെ
ടോക്കിയോ: ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ഉത്തരകൊറിയ വിക്ഷേപിച്ച മധ്യദൂര ബാലി സ്റ്റിക് മിസൈൽ ജപ്പാനു മുകളിലൂടെ പറന്നു. തലസ്ഥാനമായ പ്യോഗ്യാംഗിലെ അന്തർദേശീയ വിമാനത്താവളത്തിനു സമീപം സുനാനിൽനിന്നു തൊടുത്ത മിസൈൽ 550 കിലോമീറ്റർ ഉയരത്തിൽ 2700 കിലോമീറ്റർ സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ പതിച്ചു.
മൂന്നു മിസൈലുകൾ; കന്പോളം ഇടിഞ്ഞു
ഉത്തരകൊറിയ ജപ്പാന്റെ മീതേ മിസൈൽ പായിച്ചു. വോഡ ഫോണുമായുള്ള ഇടപാടിന്റെ പേരിലുള്ള പഴയ നികുതി കേസിലെ ബാധ്യതയായ 32,320 കോടി രൂപ നല്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ഹച്ചിനു നോട്ടീസ് അയച്ചു.
ആയിരക്കണക്കിനു റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
യംഗൂണ്‍: മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്ത്് ആയിരക്കണക്കിനു റോഹിന്‍ഗ്യന്‍ വംശജര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ റോഹിന്‍ഗ്യന്‍ കൗണ്‍സില്‍.
ഉസ്മാന് ഡെംബെലെ ബാഴ്സയുമായി കരാര്‍ ഒപ്പിട്ടു

ബാഴ്സിലോന: സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറിന് പകരക്കാരനായി ബാഴ്സലോണ കണ്ടെത്തിയ ഉസ്മാന് ഡെംബെല ക്ലബ്ബുമായി കരാറിലൊപ്പിട്ടു. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഡെംബെലെ ബാഴ്സലോണയുമായി ഒപ്പുവച്ചത്.
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : അമിത്, ഗൗരവ് ക്വാര്‍ട്ടറില്‍ ; വികാസ് കൃഷ്ണ പുറത്ത്
ഹാംബര്‍ഗ്: 19ാമത് ലോക ബോക്സിങ് ചാംപ്യന്‍പ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്കി അമിത് പാങ്കലും ഗൗരവ് ബിന്ദൂരിയും ക്വാര്‍ട്ടറില്‍.
കാലവർഷം കനത്തതോടെ തുറന്നുവിട്ട കല്ലാർകുട്ടി അണക്കെട്ട്.
കാലവർഷം കനത്തതോടെ തുറന്നുവിട്ട കല്ലാർകുട്ടി അണക്കെട്ട്
ഈജിപ്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേർ മരിച്ചു
കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ ബെനി സ്യൂവിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിച്ചു. 42 പേർക്ക് പരിക്കേറ്റു. ബസും പിക്കപ്പ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെയ്റോയിൽനിന്നും മിനായയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 62 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഗുജറാത്തിൽ പന്നിപ്പനി പടരുന്നു; മരണം 343 ആയി
അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർ പന്നിപ്പനിമൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 343 ആയി. 3447 പേരാണ് സംസ്ഥാനത്ത് പന്നിപ്പനിക്ക് ചികിത്സ തേടിയിട്ടുള്ളത്. രോഗനിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടുണ്ട്.
കോംഗോയിലെ ഖനിയിൽ മണ്ണിടിച്ചില്‍: 28 പേർ മരിച്ചു
കിൻഷസ: തെക്കൻ കോംഗോയിലെ ലുവാലാബ പ്രവിശ്യയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 28 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ലുവാലാബയിലെ കോൽവെസി പ്രദേശത്തെ ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗവർണർ റിച്ചാർഡ് മുയെജ് പറഞ്ഞു.
മുംബൈയിൽ ലോക്കൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
മുംബൈ: മുംബൈയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ നഗരത്തിലെ ലോക്കൽ ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാത്രിയോടെ ഭാഗികമായി പുനസ്ഥാപിച്ചു. താനെ-കല്യാണ്‍ റൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 11.30 മുതൽ ട്രെയിൻ ഓടി തുടങ്ങിയത്. ദീർഘദൂര ട്രെയിൻ സർവീസുകൾ തുടങ്ങിയിട്ടില്ല.
അതേസമയം, അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങാവൂയെന്ന് മുംബൈ കോർപറേഷൻ അധികൃതർ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പലസ്തീൻ
റമല്ല: ഇസ്രയേൽ യുഎൻ പ്രമേയം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പലസ്തീന് അന്താരാഷ്ട്ര സുരക്ഷ ഏർപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് പലസ്തീന് പ്രധാനമന്ത്രി റമി ഹംദല്ല അവശ്യപെട്ടു. ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റമല്ലയിലെ പ്രസിഡൻഷ്യൽ പാലസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹംദല്ല ഇക്കാര്യം ആവശ്യപ്പെട്ടത്.
യുഎൻ പ്രമേയങ്ങൾ പ്രാവർത്തികമാക്കണമെന്നും പലസ്തീൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ അധികാരത്തെ ദുർബലപ്പെടുത്തി അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ വീഴ്ച വരുത്തിയ ഇസ്രയേലിനെ സമ്മർദത്തിലാക്കാൻ ഇത് സഹായിക്കുമെന്നും ഹംദല്ല പറഞ്ഞു. വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും സാന്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സഹചര്യങ്ങളെ കുറിച്ച് ഗൂട്ടെറസുമായി ചർച്ച നടത്തിയെന്നു ഹംദല്ല കൂട്ടിച്ചേർത്തു.
അധിനിവേശ പലസ്തീൻ മേഖലയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഗുട്ടെറസ് തിങ്കളാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി അവിഗ്ഡോർ ലീബെർമാൻ, പ്രതിപക്ഷ നേതാവ് ഐസക് ഹെർസോഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻ മേഖലയിൽ ഇസ്രയേലിന്റെ അധിവാസം അംഗീകരിക്കില്ലെന്ന യുഎൻ നിലപാട് ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.
ദിനകരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംബന്ധിച്ച് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടി ടി വി ദിനകരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പന്നീര് സെല്‍വം പക്ഷവും ഒന്നായതിനുശേഷം ആദ്യമായാണ് ദിനകരന് തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് കമ്മീഷനെ കാണുന്നത്. അതേസമയം, അണ്ണാ ഡിഎംകെ രണ്ടുഘടകവും ഒന്നിച്ചതിനുശേഷം പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ദിനകരനും ജയിലില്‍ കഴിയുന്ന ശശികലയ്ക്കും പാര്‍ട്ടി കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഒപിഎസ്, എടപ്പാടി പക്ഷത്തിനുള്ളത്. എന്നാല്‍, തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ ശശികലയാണ് പ്രധാന ഉത്തരവാദി. അതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കുന്നതിനു മുമ്പായി ശശികലയുടെയും ദിനകരന്റെയും വാദം കേള്‍ക്കുന്നതിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ദിനകരന് നിവേദനം നല്‍കിയതായി അണ്ണാ ഡിഎംകെ കര്‍ണാടക ഘടകം തലവനും ദിനകരന് പക്ഷക്കാരനുമായ പുകഴേന്തി പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പെടുന്ന വിഭാഗം പാര്‍ട്ടിയുടെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്തതായും പുകഴേന്തി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ രണ്ടു വിഭാഗങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ശശികലയും ദിനകരനുമാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ളവരെന്ന് കമ്മീഷനെ ഓര്‍മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര് കെ നഗര്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ച്ചില്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.
ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയവ ഉള്‍പ്പെടെ മറ്റു ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ക്കു ജയിലില്‍ നിന്നു പുറത്തിറങ്ങാനാവില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആളുകളെ ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇപ്പോള്‍ ഹിസാറിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2006ല്‍ ഹരിയാനയിലെ രോഹ്തക്കില്‍ രാംപാലിന്റെ അനുയായികള്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇയാള്‍ ജയിലിലാവുന്നത്. ഇപ്പോള്‍ കുറവിമുക്തനാക്കിയ കേസില്‍ പരാതിക്കാരനും സാക്ഷിയും കൂറുമാറിയിരുന്നു.
മുംബൈയില്‍ കനത്ത മഴ
മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുംബൈ നഗരം നിശ്ചലമായി. നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിമാനത്താവളം അടച്ചിട്ടു. സ്കൂളുകള്‍ക്ക€ും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയുടെ തോത് കുറയാത്തത് 2005ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2005നു ശേഷം ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ഇന്നലത്തേത്. നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്‍ കുടുങ്ങിയവരെ സഹായിക്കാനായി നഗരസഭാ ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. സെന്‍ട്രല്‍ റെയില്‍വേ 02222620173, വെസ്റ്റേണ്‍ റെയില്‍വേ 022 2309 4064,20 3705 64. കെഇഎം ആശുപത്രി അടക്കം വിവിധ കെട്ടിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സബര്‍ബന്‍ റെയില്‍വേ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ തള്ളിക്കൊണ്ടു പോവുന്ന അവസ്ഥയാണ് ഇവിടെ. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പെട്ട് പ്രധാന ഗതാഗത മാര്‍ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. കിഴക്കു- പടിഞ്ഞാറന്‍ എക്സ്പ്രസ് ഹൈവേ, സിയോണ്‍-പനവേല്‍ ഹൈവേ, എല്‍ബിഎസ് മാര്‍ഗ് എന്നിവിടങ്ങളില്‍ റോഡു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരേല്‍, സിയോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതായി റിപോര്‍ട്ടുകളുണ്ട്. സാത് രാസ്താ റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പശ്ചിമ, മധ്യ, തുറമുഖ റെയില്‍പാതകള്‍ വഴിയുള്ള ഗതാഗതത്തെ മഴ സാരമായി ബാധിച്ചിട്ടുണ്ട്.അന്ധേരി, ബന്ദ്ര റെയില്‍പാതകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ മേഖലയിലെ സാഹചര്യം നിയന്ത്രണത്തിലാണെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു. പലയിടങ്ങളിലുമായി വെള്ളം കയറിയിട്ടുള്ളതിനാല്‍, ജനങ്ങളോട് അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായും കോര്പറേഷന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി നഗരത്തില്‍ പെയ്ത മഴയില്‍ 85 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ സുധീര്‍ നായിക് പറഞ്ഞു. നഗരത്തിലെ 20 ഇടങ്ങളില്‍ മരം കടപുഴകി വീണതായി വിവരം ലഭിച്ചെന്ന് കോര്പറേഷന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍, ഗുരുതമായ അപകടങ്ങള്‍എവിടെ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ക്കകം മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരം, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 250 മില്ലി മീറ്ററോളം മഴ ഇതില്‍ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു അതിനാല്‍ പരിസരവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടത്തിലൊഴികെ മുംബൈ വാസികള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദേശിച്ചു.
പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം : കേന്ദ്രങ്ങള്‍ക്ക് എതിരേ നടപടി
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം നടത്തുന്നതുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും ഇത് ഏതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും മന്ത്രി ഡോ. കെ ടി ജലീല്‍. ഇതുസംബന്ധിച്ച് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജലീല്‍. പ്രാകൃതവും അന്ധവിശ്വാസവുമാണിത്. ഇതിനു പിന്നില്‍ ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റാവുന്ന പരമാവധി നടപടികള്‍ സ്വീകരിക്കുകതന്നെ ചെയ്യും. അതോടൊപ്പം യുവാക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവരണമെന്നും മന്ത്രി പറഞ്ഞു.
Tuesday, 29 August 2017
ബിജെപിക്ക് വോട്ടു ചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഗുര്‍മീതിന്റെ മകള്‍
ബലാത്സംഗക്കേസില്‍ സിബിഐ കോടതി ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ് വിധിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റാം റഹീമിന്റെ മകള്‍ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതിനെ കുറിച്ച് ആയിരുന്നു ഹണിപ്രീതിന്റെ വെളിപ്പെടുത്തല്‍.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീതിന്റെ അനുയായികള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബലാത്സംഗക്കേസില്‍ നിന്നു ഒഴിവാക്കാമെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്കിയ ഉറപ്പ്. തെരഞ്ഞെടുപ്പില്‍ പതിനായിരക്കണക്കിന് അനുയായികളുടെ വോട്ട് ഉറപ്പാക്കുന്നതിന്റെ പ്രതിഫലമായാണ് കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതെന്ന് ഹണിപ്രീത് പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും ഹണിപ്രീത് പറഞ്ഞതായി സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രശാന്ത് ഭൂഷന് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അമിത് ഷായുമായി ഗുര്‍മീത് കൂടിക്കാഴ്ച നടത്തിയത്. അനുയായികളുടെ വോട്ടുകള്‍ ബിജെപിക്ക് ആയിരിക്കുമെന്ന് ഗുര്‍മീത് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായാണ് കേസ് ഒഴിവാക്കി തരാമെന്ന് ഗുര്‍മീതിന് അമിത് ഷാ ഉറപ്പ് നല്‍കിയത്. ബിജെപിയുടെ ദേശീയ നേതാവായ അനില്‍ ജെയ്ന്‍ വഴിയാണ് ഗുര്‍മീത് അമിത് ഷായെ കാണുന്നത്. നേരത്തെ ഗുര്‍മീതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കോടതി കുറ്റക്കാരനായി വിധിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംപി സാക്ഷി മഹാരാജ് പരസ്യമായി ഗുര്‍മീതിനെ പിന്തുണച്ചെങ്കിലും പിന്നീട് മലക്കംമറിയുകയായിരുന്നു. ഒക്ടോബറില്‍ ബിജെപിയുടെ 44 സ്ഥാനാര്‍ഥികള്‍ ഗുര്‍മീതിനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഗുര്‍മീത് തന്റെയും അനുയായികളുടെയും പിന്തുണ ബിജെപിക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗുര്‍മീതിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും അരങ്ങേറിയ അക്രമ പരമ്പരകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചെങ്കിലും ഗുര്‍മീതിന്റെ വിധിയില്‍ ഇതു വരെ മോദി പ്രതികരിച്ചിട്ടില്ല
ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് സിംഗിൾ ബെഞ്ച് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. കേസിൽ 50 ദിവസമായി ജയിലിൽ കഴിയുന്ന ദിലീപിന്റെ മോചനം ഇതോടെ അസാധ്യമായി.അഭിഭാഷകൻ ബി.രാംകുമാറിനെ മാറ്റി കെ.രാമൻപിള്ള മുഖേനയാണ് ദിലീപ് രണ്ടാം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. പോലീസും ചില മാധ്യമങ്ങളും സിനിമാ മേഖലയിലെ പ്രബലരും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നായിരുന്നു ദിലീപിന്റെ വാദം. ആദ്യ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ ഉന്നയിച്ച തടസവാദങ്ങൾ ഒന്നും നിലനിൽക്കുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയിലെ ആദ്യ ഭാഗത്ത് ദിലീപിനെ സംബന്ധിക്കുന്ന വിശദമായ ഒരു പ്രൊഫൈലും പ്രതിഭാഗം അവതരിപ്പിച്ചിരുന്നു. അതും കോടതിയിൽ തിരിച്ചടിയായി. ഇത്ര പ്രബലനായ ഒരാളെ എങ്ങനെ ജാമ്യത്തിൽ വിടുമെന്നും പുറത്തിറങ്ങിയാൽ കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ പക്ഷേ വാദങ്ങളൊന്നും നിരത്തിയിരുന്നില്ല. എന്നാൽ കോടതിയിൽ മുദ്രവച്ച കവറിൽ കേസിലെ സാക്ഷിമൊഴികളും തെളിവുകളും പ്രോസിക്യൂഷൻ സമർപ്പിച്ചു. ഇത് പരിഗണിച്ച കോടതി പ്രതമദൃഷ്ട്യാ ദീലീപിനെതിരേ തെളിവുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഇതും കോടതി പരിഗണനയ്ക്ക് എടുത്തു
അനധികൃതമായി ഹജ്ജിനെത്തുന്നവരെ കണ്ടെത്താന്‍ വിരലടയാള പരിശോധന സംവിധാനം
ആന്‍ഡ് പബഌക് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഉപകരണം പുറത്തിറക്കിയത്. അനധികൃത ഹാജിമാരെ കണ്ടെത്താന്‍ പുറത്തിറക്കിയ മൊബൈല്‍ വിരലടയാള ഉപകരണം.
മക്ക: അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടികൂടുന്നതിനായി പുതിയ സംവിധാനം ആരംഭിച്ചു. കയ്യില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള ഉപകരണം ഉപയോഗിച്ച് ഏതു സ്ഥലത്തു നിന്നും ആളുകളുടെ വിരലടയാളം പരിശോധിച്ച് അനധികൃതമായാണോ ഹജ്ജിനെത്തിയതെന്നു ഉടനടി കണ്ടെത്താനാകും.
വിരലടയാളം സ്കാന്‍ ചെയ്താല്‍ ഉടന്‍ തന്നെ അവരുടെ മുഴുവന്‍ വിവരങ്ങളും അറിയിക്കുന്ന ഉപകരണത്തില്‍ ഹജ്ജിനെത്തിയത് അനധികൃതമായാണോ ശരിയായ മാര്‍ഗ്ഗം മുഖേനയാണോ എന്ന് വ്യക്തമാകും. ഇത്തരത്തില്‍ ആളുകളെ കണ്ടെത്തിയാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെങ്കിലും പാസ്പോര്‍ട്ട് പോലെയുള്ള രേഖകള്‍ അധികൃതരുടെ കയ്യില്‍ സൂക്ഷിച്ചായിരിക്കും ഹജ്ജ് പൂര്‍ത്തീകരണം അനുവദിക്കുക.
അനധികൃതമായി ഹജ്ജിനെത്തരുതെന്ന അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നുഴഞ്ഞു കയറി ഹജ്ജിനെത്തുന്നത് നേരത്തെ ശക്തമായിരുന്നെങ്കിലും ശക്തമായ ശിക്ഷകള്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ഇത്തരം പ്രവണതക്ക് കുറവ് വന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും ചിലര്‍ ഇത്തരത്തില്‍ വളഞ്ഞ വഴികള്‍ തേടുന്നുണ്ട്. ഹജ്ജിനെത്തുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് അനധികൃത ആളുകളെ അധികൃതര്‍ തടയുന്നത്. ഇത്തരം ആളുകള്‍ പിടിക്കപ്പെട്ടാല്‍ വിദേശികളാണെങ്കില്‍ തടവും നാട് കടത്തലും പിഴയുമാണ് കാത്തിരിക്കുന്നത്. നാഷണല്‍ ആന്‍ഡ് പബഌക് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഉപകരണം പുറത്തിറക്കിയത്.
ലോക മഹാസംഗമത്തിന് പുണ്യനഗരി ഒരുങ്ങി; ഹാജിമാര്‍ ഇന്ന് മുതല്‍ മിനയിലേക്ക്
ഇന്ത്യന്‍ തീര്‍ഥാടകരുടെ മിനയിലെ താമസ കേന്ദ്രങ്ങള്‍
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഹജ്ജിനെത്തിയ വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ പുണ്യനഗരി സജ്ജമായി. അലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീര്‍ഥാടക സംഗമത്തിന് സാക്ഷിയാകാന്‍ പരിശുദ്ധ നഗരിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ചയായാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം നാളെ (ചൊവ്വ)യോടെ ആരംഭിക്കും. തിരക്കൊഴിവാക്കാന്‍ വിവിധ രാജ്യങ്ങള്‍ക്ക് സമയക്രമീകരണം നല്‍കിയിട്ടുണ്ട്.
തിരക്കു പരിഗണിച്ചു ഇന്ത്യന്‍ ഹാജിമാരുടെ മിനാ യാത്ര നാളെ (ചൊവ്വാ) ഉച്ചയോടെ ആരംഭിക്കും. ദുഹ്ര്‍ നിസ്കാര ശേഷം തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാന്‍ സജ്ജമാകാനുള്ള നിര്‍ദേശം ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന് നല്‍കിയിട്ടുണ്ട്. ഇന്നലെയോടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട അവസാന നിര്‍ദേശ പരിശീലന ക്ലാസ്സുകള്‍ നടത്തി. നാളെ ഉച്ചയോടെ ആരംഭിക്കുന്ന യാത്ര ബുധനാഴ്ച്ചയും തുടരും.
ബുധനാഴ്ച്ച മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് യാത്രയാകും. വ്യാഴാഴ്ചയാണ് ലോക മഹാസംഗമമായ അറഫാ ദിനം.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് കിംഗ് അബ്ദുല്ല റോഡിനു സമീപമാണ് പ്രധാന ടെന്റുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു മെട്രോ സ്റ്റേഷനുകള്‍ ഇവിടെയാണ് നിലകൊള്ളുന്നത്. മാത്രമല്ല, ജംറക്ക് സമീപം അല്‍ഖൈഫ് മസ്ജിദിനു സമീപവുമാണ്. ഇത് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആശ്വാസമായിരിക്കും.
മിനായില്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു ഡസനിലധികം വകുപ്പുകള്‍ക്കു കീഴിലാണ് മിന, അറഫ , മുസ്ദലിഫ എന്നിവിടങ്ങളിളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, റോഡ് നവീകരണം, തമ്പുകളിലെ എയര്‍ കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ പൂര്‍ണമായിട്ടുണ്ട്. മക്കയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായില്‍ ഒരു ലക്ഷത്തിലധികം തമ്പുകളാണുള്ളത്.
തീപിടിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള തമ്പുകളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുഴുവന്‍ തമ്പുകളിലും വെള്ളം സ്പ്രേ ചെയ്തും മറ്റും ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കും. മിനായില്‍ മെഡിക്കല്‍ ക്ലിനിക്കുകളും, ആശുപത്രികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മെക്സികോ ലൈബ്രറിയില്‍ വെടിവയ്പ്പ്: രണ്ടു പേര് കൊല്ലപ്പെട്ടു
ക്ലോവിസ്: ന്യൂ മെക്സികോയിലെ പബ്ലിക് ലൈബ്രറിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കുണ്ട്. ആക്രമിയെന്ന് കരുതുന്നയാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മെക്സികോയിലെ ക്ലോവിസിലെ ലൈബ്രറിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ആദ്യം മുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. ലൈബ്രറിയിലുണ്ടായിരുന്നവര് ചിതറിയോടി. തുടര്‍ന്നാണ് രണ്ടു പേരെ വെടിവച്ചത്. ടെക്സാസില്‍ നിന്ന് 200 മൈല്‍ അകലെയാണ് ക്ലോവിസ്. ക്ലോവിസ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷം രൂപ ഈടാക്കാൻ സുപ്രീംകോടതി അനുമതി
ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം രൂപ വീതം വാർഷിക ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളിയ വിധി സർക്കാരിനു കനത്ത തിരിച്ചടിയായി.
കഴിഞ്ഞ വർഷം പത്തു ലക്ഷം രൂപയായിരുന്നു ഫീസ് എന്ന മാനേജ്മെന്റുകളുടെ വാദം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി. പ്രവേശനം നേടി 15 ദിവസത്തിനുള്ളിൽ ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്നും കോടതി വ്യക്തമാക്കി. ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി അല്ലെങ്കിൽ ബോണ്ട് എന്നതിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഇക്കാര്യത്തിലും മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചത്. സംസ്ഥാന സർക്കാർ നിയമിച്ച രാജേന്ദ്ര ബാബു കമ്മീഷൻ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ അംഗീകരിക്കാൻ കഴിയില്ലെന്നു കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം പത്തു ലക്ഷം വാങ്ങിയെങ്കിൽ ഈവർഷം അതു കുറയ്ക്കുന്നതെങ്ങിനെയെന്ന് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഫീസിന്റെ കാര്യത്തിൽ ഏകീകരണമുണ്ടാകുന്നത് നല്ലതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അലോട്ട്മെന്റ് ഏതാണ്ടു പൂർത്തിയായെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ വാദം കോടതി അംഗീകരിച്ചില്ല.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് സുപ്രീംകോടതി വിധി കനത്ത പ്രഹരവും ബാധ്യതയുമാകും. കുറഞ്ഞ ഫീസ് കണക്കാക്കി പ്രവേശനം നേടിയവർ വലിയ ഫീസും പതിനഞ്ചു ദിവസത്തിനകം അധികമായി ആറ് ലക്ഷം രൂപയും കണ്ടെത്തേണ്ടി വരും. വരും വർഷങ്ങളിലും 11 ലക്ഷം വീതം വേണം.
ജർമൻ മെയിൽ നഴ്സ് 90 പേരെ കൊലപ്പെടുത്തി
ഫ്രാങ്ക് ഫർട്ട്: സഹപ്രവർത്തകരുടെ മുന്നിൽ ആളാവാനുള്ള ശ്രമത്തിൽ ജർമനിയിൽ ഒരു പുരുഷ നഴ്സ് 90 രോഗികളെ കൊലപ്പെടുത്തി. രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നീൽസ് ഹോഗൽ എന്ന പ്രതിയെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് 90 പേരുടെ അന്തകനാണിയാളെന്നു വ്യക്തമായത്.
രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാൽ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു.
യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.
രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാൽ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു.
യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.
ബ്രിട്ടീഷ് പാർലമെന്റിനു സുരക്ഷ ശക്തമാക്കി
ലണ്ടൻ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കി. തെംസ് നദിയിലൂടെ എളുപ്പത്തിൽ ഭീകരർക്ക് പാർലമെന്റിൽ എത്താമെന്നു സുരക്ഷാ പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നു സായുധഗാർഡുകളുടെ ബോട്ടുകൾ നദിയിൽ പട്രോളിംഗ് നടത്താൻ നിർദേശം നൽകി.
മാർച്ചിൽ പാർലമെന്റ് പരിസരത്ത് ഖാലിദ് മസൂർ എന്ന ഭീകരൻ സ്കോട്ലൻഡ് യാർഡ് പോലീസ് ഓഫീസറെ കുത്തിക്കൊന്ന സംഭവത്തെത്തുടർന്ന് പാർലമെന്റിന്റെ പ്രവേശന കവാടങ്ങളിൽ സായുധ ഗാർഡുകളെ നിയോഗിച്ചിരുന്നു. പാർലമെന്റിൽ ജോലിചെയ്യുന്ന പതിനയ്യായിരം പേർക്ക് പുതിയ ഐഡി കാർഡുകൾ വിതരണം ചെയ്യാനും തീരുമാനിച്ചു.
ദുരിതം വിതച്ച് ഹാർവി; ഹൂസ്റ്റണിൽ 200 ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തി
ഹൂസ്റ്റൺ: ഹാർവി കൊടുങ്കാറ്റിനെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്ന ടെക്സസിലെ ഹൂസ്റ്റൺ സർവകലാശാലയിൽ കുടുങ്ങിയ 200 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിലെ ഇന്ത്യൻ സംഘടനകൾ ഇവർക്കാവശ്യമായ ഭക്ഷണവും മറ്റു സാമഗ്രികളും നല്കി.

ഹൂസ്റ്റൺ സർവകലാശാല കാന്പസിൽ കഴുത്തൊപ്പം വെള്ളം കയറി. സർവകലാശാലയിൽ വിദ്യാർഥികൾ കുടുങ്ങിയ കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ടെക്സസ് സംസ്ഥാനത്തു വീശാൻ തുടങ്ങിയ ഹാർവിക്കൊപ്പം പേമാരിയും അനുഭവപ്പെടുന്നു. 50 ഇഞ്ച് മഴ ഇതുവരെ ലഭിച്ചു. മഴ ശക്തമാകുമെന്നാണു സൂചന. ഹൂസ്റ്റൺ അടക്കം ടെക്സസിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ അഞ്ചു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും.
ഇതിനിടെ സമീപ സംസ്ഥാനമായ ലൂയിസിയാനയിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹാർവി ഇവിടെയും പ്രളയത്തിനിടയാക്കുമെന്നാണു റിപ്പോർട്ട്. 12 വർഷം മുന്‍പ് കട്രീന ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ട സംസ്ഥാനമാണ് ലൂയിസിയാന.
ഹൂസ്റ്റൺ സർവകലാശാല കാന്പസിൽ കഴുത്തൊപ്പം വെള്ളം കയറി. സർവകലാശാലയിൽ വിദ്യാർഥികൾ കുടുങ്ങിയ കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ടെക്സസ് സംസ്ഥാനത്തു വീശാൻ തുടങ്ങിയ ഹാർവിക്കൊപ്പം പേമാരിയും അനുഭവപ്പെടുന്നു. 50 ഇഞ്ച് മഴ ഇതുവരെ ലഭിച്ചു. മഴ ശക്തമാകുമെന്നാണു സൂചന. ഹൂസ്റ്റൺ അടക്കം ടെക്സസിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ അഞ്ചു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും.
ഇതിനിടെ സമീപ സംസ്ഥാനമായ ലൂയിസിയാനയിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹാർവി ഇവിടെയും പ്രളയത്തിനിടയാക്കുമെന്നാണു റിപ്പോർട്ട്. 12 വർഷം മുന്‍പ് കട്രീന ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ട സംസ്ഥാനമാണ് ലൂയിസിയാന.
ഷക്കീബ് മിന്നി: ബംഗ്ലാദേശിനു മേല്‍ക്കൈ
ധാക്ക: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനു മേല്‍ക്കൈ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഷക്കീബ് അല്‍ ഹസന്റെ മികവാണ് ബംഗ്ലാദേശിനു കരുത്തായത്. ആദ്യ ഇന്നിംഗ്സില്‍ 260 റണ്‍സിനു പുറത്തായ ബംഗ്ലാദേശ്, ഓസ്ട്രേലിയയെ 217 റണ്‍സിനു പുറത്താക്കി. 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ്. 88 റണ്‍സിന്റെ ഓവറോള്‍ ലീഡാണ് ബംഗ്ലാദേശിനുള്ളത്. 30 റണ്‍സോടെ തമിം ഇകാബാലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് തായ്ജുള്‍ ഇസ്്ലാമുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണു പുറത്തായത്.
നേരത്തെ 68 റണ്‍സ് നല്കി അഞ്ചു വിക്കറ്റെടുത്ത ഷക്കീബ് അല്‍ഹസനാണ് ഓസീസിനെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ ഷക്കീബ് 84 റണ്‍സ് നേടി ടോപ് സ്കോററായിരുന്നു.
45 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഒമ്പതാം വിക്കറ്റില്‍ ആഷ്ടണ്‍ ആഗറും (41) പാറ്റ് കമ്മിന്‍സും (25) ചേര്‍ന്നു നേടിയ 49 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്. ഒരു ഘട്ടത്തില്‍ എട്ടിന് 144 എന്ന നിലയില്‍ ഓസീസ് തകര്‍ന്നിരുന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസന് മൂന്നു വിക്കറ്റ് സ്വന്തമാക്കി.
അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി നഗരത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ് ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷനായിരുന്നു. ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാനും കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോഗോ രൂപകല്‍പ്പന ചെയ്ത വാഴക്കാല സ്വദേശി മനു മൈക്കിളിന് കാഷ് അവാര്‍ഡും മെമന്റോയും നല്കി. ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ കെ.വി. തോമസ് എംപി, എംഎല്‍എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, പി.ടി. തോമസ്, കെ.ജെ മാക്സി, മേയര്‍ സൗമിനി ജയിൻ, മുന്‍ എംപി പി.രാജീവ് ഫിഫ അണ്ടർ 17 ലോകകപ്പിന്റെ നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് സഫീറുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയ, ജിസിഡിഎ ചെയര്മാന് സി.എൻ. മോഹനന്, കെഎഫ്എ പ്രസിഡന്റെ കെ.എം.എ. മേത്തര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, ഫിഫ പ്രതിനിധി ഹവിയര്‍ സെപ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ!

ന്യൂഡൽഹി: കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മൈസൂരുവിലെയും സാൽബോണിലെയും പ്രിന്റിംഗ് പ്രസുകൾ പുതിയ നോട്ടുകൾ അച്ചടിക്കാൻ തയാറായെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആറു മാസം മുന്‍പ് 2000 രൂപ കറൻസികളുടെ അച്ചടി നിർത്തിയ സാഹചര്യത്തിൽ ഇപ്പോൾ 200 രൂപ നോട്ടുകളുടെ പ്രിന്റിംഗാണ് പ്രസുകളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 200 രൂപയുടെ നോട്ടുകൾ ഉടനെയൊന്നും എടിഎമ്മുകളിൽ ലഭ്യമായിത്തുടങ്ങില്ല.
കള്ളപ്പണം പിടിച്ചെടുക്കൽ, തീവ്രവാദ ഫണ്ടിംഗ് കുറയ്ക്കൽ, രാജ്യത്തെ ഇടപാടുകൾ കറൻസി രഹിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2016 നവംബർ എട്ടിനാണ് വിനിമയത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്.
രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയിൽ 86 ശതമാനവും അസാധുവായതോടെ ജനജീവിതവും വ്യാപാരങ്ങളും പ്രതിസന്ധിയിലായി. പിന്നീട് 500 രൂപ, 2000 രൂപ നോട്ടുകൾ എത്തിയെങ്കിലും ജനജീവിതം സാധാരണഗതിയിലാവാൻ കുറേ സമയമെടുത്തു.
2000 രൂപയുടെ അച്ചടി നിർത്തിയതോടെ സമാന സാന്പത്തികപ്രതിസന്ധി രാജ്യവ്യാപകമായി ഉടലെടുത്തിരുന്നു. ചില്ലറക്ഷാമമായിരുന്നു കാരണം. ഇതിനു പരിഹാരമായാണ് 200 രൂപയുടെ നോട്ട് ഇറക്കിയത്. പുതിയ നിറത്തിലും രൂപത്തിലുമായിരിക്കും 1000 രൂപയുടെ നോട്ടുകൾ ഇറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് ഉത്പന്ന ബഹിഷ്കരണം: ചൈനീസ് ഫോണുകളുടെ വില്പന ഇടിഞ്ഞു
ന്യൂഡൽഹി/ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെത്തുടർന്ന് ആദ്യമായി സ്മാർട്ട്ഫോൺ കന്പനികളായ ഓപ്പോയുടെയും വിവോയുടെയും വില്പനയിടിഞ്ഞു. ഈ വർഷം വില്പനയിൽ വൻ കുതിപ്പു നടത്തിയ ഇരു കമ്പനികളുടെയും ഉത്പന്നങ്ങൾക്ക് ജൂലൈയിൽ വലിയ ഇടിവു രേഖപ്പെടുത്തി.
അതിർത്തിപ്രശ്നങ്ങളെത്തുടർന്ന് രാജ്യത്ത് വലിയതോതിൽ ചൈനീസ് ബഹിഷ്കരണം നടക്കുന്നതിന്റെ ഭാഗമാണ് ഈ വില്പനയിടിയൽ. ഇതേത്തുടർന്ന് 400 ചൈനീസ് ജീവനക്കാരെ ചൈനയിലേക്കു തിരിച്ചുവിളിച്ചു.
ജൂലൈയിലും ഓഗസ്റ്റിലുമായി ഇരു കമ്പനികളുടെയും വില്പനയിൽ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതിർത്തിപ്രശ്നങ്ങൾ ഒരു വശത്ത് വില്ലനായപ്പോൾ മറുവശത്ത് ഷവോമി രാജ്യത്ത് ഓഫ്ലൈൻ സ്റ്റോറുകൾ തുടങ്ങിയതും ഒപ്പോ, വിവോ കന്പനികൾക്കു വെല്ലുവിളിയായി. രാജ്യത്തെ മൊത്തം സ്മാർട്ട്ഫോൺ വിപണിയിൽ എട്ടു ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
സിയൂൾ: ലോകരാജ്യങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ചൊവ്വാഴ്ച പുലർച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയിൽനിന്ന് വിക്ഷേപിച്ച മിസൈൽ വടക്കൻ ജപ്പാന്റെ സമുദ്ര മേഖലവരെ എത്തിയതായി ദക്ഷിണകൊറിയൻ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികൾക്കും സമാധാന ചർച്ചകൾക്കും കാത്തുനിൽക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകൾ പരീക്ഷിച്ചിരുന്നു.
ഇറാനിലെ വിമതനേതാവ് ഇബ്രാഹിം യസ്ദി അന്തരിച്ചു
ടെഹ്റാൻ: ഇറാനിലെ മുൻ വിദേശകാര്യമന്ത്രിയും മുതിർന്ന വിമത രാഷ്ട്രീയ നേതാവുമായ ഇബ്രാഹിം യസ്ദി (85) അന്തരിച്ചു. പടിഞ്ഞാറൻ തുർക്കിഷ് നഗരമായ ഇസ്മിറിലെ വസതിയിലായിരുന്നു അന്ത്യം. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ ആയത്തുള്ള ഖമേനിയോടൊപ്പം സജീവ സാന്നിധ്യമായിരുന്നു യസ്ദി.
1953-ല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദേയുടെ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കിയ മുഹമ്മദ് റേസ പഹ്ലവി ഇറാനിൽ നിന്ന് യസ്ദിയെ നാടുകടത്തിയിരുന്നു.1979ൽ ഷായെ പുറത്താക്കിയ വിപ്ലവത്തെ തുടര്‍ന്ന് ഇറാനിലേക്ക് മടങ്ങിയെത്തിയ യസ്ദി വിദേശകാര്യമന്ത്രിയായി. പിന്നീടു യസ്ദിയും ഫ്രീഡം പാർട്ടിയും ഖമേനി വിരുദ്ധനിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം നഷ്ടമായി. 1983 വരെ പാർലമെന്റ് അംഗമായിരുന്നു. എന്നാൽ വിമതപക്ഷത്തായതിനാൽ രാഷ്ട്രീയ എതിരാളികളാൽ നിരന്തരം വേട്ടയാടപ്പെട്ടു
2002ൽ യെസ്ദിയുടെ സെകുലർ ഫ്രീഡം മൂവ്മെന്റ് ഓഫ് ഇറാൻ പാർട്ടിയെ സർക്കാർ നിരോധിച്ചു. 2011ൽ രാജ്യസുരക്ഷ തകർക്കാൻ ശ്രമിച്ചത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി യസ്ദിയെ എട്ടുവർഷം തടവിന് ശിക്ഷിച്ചെങ്കിലും ആരോഗ്യം മോശമായതിന്റെ പേരിൽ അദ്ദേഹത്തെ വിട്ടയച്ചു. മിതവാദിയായ പ്രസിഡന്റ് ഹസന് റുഹാനിക്ക് യസ്ദി പിന്തുണ കൊടുത്തിരുന്നു.
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർക്ക് രണ്ടാമതും അച്ഛനായി
|
ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. സംഭവത്തിന്റെ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്നാരോപിച്ച് പോലീസ് രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നും ദിലീപിനെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.
ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈൽ ഫോണ്‍ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് നേരത്തെ ജാമ്യഹർജി തള്ളിയിരുന്നത്. എന്നാൽ സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോണ്‍ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകർക്കെതിരേ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
എന്നാൽ ദിലീപിനെതിരേ കൂടുതൽ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയൻ) ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്ന പൾസർ സുനിയെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചിരുന്നു.
നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് പാളം തെറ്റി; നിരവധിപ്പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി നിരവധിപ്പേർക്കു പരിക്കേറ്റു. നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് തീവണ്ടിയുടെ എൻജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയിൽ രക്ഷാപ്രവർത്തനം തുടരുന്നു.
കോടതിവിധി മാനേജ്മെന്റുകള്‍ക്ക് സഹായകരം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് നിശ്ചയിച്ച സുപ്രിംകോടതിയുടെ ഇടക്കാലവിധി വിദ്യാര്‍ഥിവിരുദ്ധവും സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കുന്നതുമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര് സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോടതിവിധി മൂലം പഠനം നടത്താന്‍ കഴിയാത്ത ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ കണ്ടെത്തി അവര്‍ക്ക് പഠനസഹായം ഒരുക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
നിലവിലെ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാര്‍ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുപ്രിംകോടതി വിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ ദുരന്തമാണെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു ലക്ഷം രൂപയായിരിക്കും ഫീസെന്ന ധാരണയില്‍ അഡ്മിഷന് എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. ഈ ദുരന്തം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്മന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ യഥേഷ്ടം സമയം സമ്മാനിക്കുകയായിരുന്നു. ജൂലൈ 17നാണ് അഞ്ചു ലക്ഷം രൂപ ഫീസില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വീണ്ടും ഒരുമാസം കഴിഞ്ഞാണ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ പ്രവേശന നടപടികള്‍ തുടങ്ങിയത്. അതിനിടയില്‍ കോളജുകള്‍ കോടതിയെ സമീപിച്ചു. സുപ്രിംകോടതിയിലാകട്ടെ സംസ്ഥാനത്തെ യഥാര്‍ഥ വസ്തുതകള്‍ നിരത്തി കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അവിടെയും ഒത്തുകളിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപ ഫീസ് പ്രത്യേക പരിതഃസ്ഥിതിയില്‍ രണ്ടു കോളജുകള്‍ക്കു മാത്രമായി കോടതി അനുവദിച്ചതാണ്. മറ്റ് കോളജുകളില്‍ നാലു തരം ഫീസാണ് നിലനിന്നിരുന്നത്. ഈ വസ്തുത കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയാതെപോയി. ഉത്തരവുകള്‍ മാറ്റിമാറ്റിയിറക്കി തുടക്കം മുതല്‍ പൂര്‍ണമായ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അന്യായ ഫീസില്‍ അധ്യയനം നടത്തിയാല്‍ അത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അമിത ഫീസ് കാരണം 90 പിജി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അഞ്ചു ലക്ഷം രൂപയ്ക്ക് പഠിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അതു പാഴാക്കി ഫീസ് 11 ലക്ഷം രൂപയാക്കേണ്ടിവന്നത് കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ വിദ്യാര്‍ഥി വഞ്ചനയാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന് പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കിയതിനു സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. വിധിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
വിദേശ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ചു രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത കേസില്‍ കുറ്റപത്രം നല്‍കും
കൊച്ചി: വിദേശ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ചു രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കും. പാനമ രജിസ്ട്രേഷനുള്ള ആംബര്‍ എല്‍ കപ്പലാണ്—ജൂണ്‍ പത്തിന് കൊച്ചി തീരത്ത് നിന്നും മല്‍സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാത എന്ന ബോട്ടിലിടിച്ചത്. ബോട്ടിലുണ്ടായിരുന്ന 11 പേരെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒരു മാസത്തിനകം നല്‍കുമെന്ന് തീരദേശ പോലിസ് സിഐ ടി എം വര്‍ഗീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കപ്പല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നാവികസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കപ്പല്‍ ഇപ്പോള്‍ പുറംകടലില്‍ സേനകളുടെ കാവലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. കപ്പല്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇവരിപ്പോള്‍ ഐലന്റിലെ ഹോട്ടലിലാണ് താമസം. കൊച്ചി വിടരുതെന്നും എല്ലാ തിങ്കളാഴ്ചയും കൊച്ചി തീരദേശ പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായി കപ്പലോടിക്കല്‍, ജീവന് അപകടപ്പെടുത്തല്‍, നാശനഷ്ടം വരുത്തല്‍ എന്നിവയ്ക്കാണ് കേസെടുത്തിട്ടുള്ളത്. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്ട്മെന്റ് (എംഎംഡി) കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആംബര്‍ എല്‍ ആണ് അപകടത്തിനു കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലിസിന്റെ കുറ്റപത്രത്തിലും ഈ റിപോര്‍ട്ട് ചേര്‍ത്തിട്ടുണ്ട്. തോപ്പുംപടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുക. അതേസമയം, കപ്പലില്‍ ഭക്ഷണവും വെള്ളവും തീര്‍ന്നുവെന്നും ജീവനക്കാര്‍ ദുരിതത്തിലാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പോലിസ് വ്യക്തമാക്കി. ക്യാപ്റ്റന്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കപ്പലുടമ കൊച്ചിയിലെ കപ്പല്‍ ഏജന്റ് വഴി ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും എത്തിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
ബെല്‍ജിയം ഗ്രാന്റ് പ്രീ കിരീടം ലൂയിസ് ഹാമിള്ട്ടണ്
സിറ്റി ഓഫ് ബ്രുസല്‍സ്: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ ബെല്‍ജിയം ഗ്രാന്റ് പ്രീമിയില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്ട്ടണ് കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയാണ് ഹാമിള്ട്ടണ് ബെല്‍ജിയത്തിലെ ട്രാക്കില്‍ വിജയക്കൊടി പാറിച്ചത്. 1 മണിക്കൂറും 24 മിനിറ്റും 42.820 സെക്കന്റും സമയം കുറിച്ചാണ് ഹാമിള്ട്ടണ് വിജയം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനത്ത് ഫെരാരിയുടെ കിമ്മി റെയ്നക്കോനാന്, വള്‍ട്ടേരി ബോത്താസ് ( മെഴ്സിഡസ്), നിക്കോ ഹള്‍ക്കന്‍ബര്‍ഗ് (റെനോള്‍ട്ട്) എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനം സ്വന്തമാക്കി.
കരിയറിലെ 200ാം പോരാട്ടത്തിനിറങ്ങിയ ഹാമിള്ണ്ന്റെ 58ാം ജയമാണിത്. ബെല്‍ജിയത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന വെറ്റലുമായുള്ള (220) വ്യത്യാസം ഏഴായി ഹാമിള്ട്ടണ് കുറച്ചു (213).
കമ്മല്‍ വിനോദ് അച്ഛനെ കൊലപ്പെടുത്തിയതും അതിക്രൂരമായി
കോട്ടയം: മാങ്ങാനത്ത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷിനെ വെട്ടിനുറുക്കി ചാക്കിലാക്കി തള്ളിയ കമ്മല്‍ വിനോദ് എന്ന വിനോദ്കുമാര്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെയും പ്രതി. കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോള്‍ വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അതിക്രൂരമായാണ് പിതാവ് രാജപ്പ (65)നെ ചവിട്ടിക്കൊലപ്പെടുത്തിയത്. 2017 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ രാജപ്പനെ കണ്ടെത്തുകയായിരുന്നു. ആദ്യം സ്വാഭാവികമരണമായി പോലിസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മകന് വിനോദ് പോലിസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട സന്തോഷും നിരവധി കേസുകളിലെ പ്രതിയാണ്.
ബംഗാളി യുവാവ് കൊല്ലപ്പെട്ടു ; സഹപ്രവര്ത്തകന് പിടിയില്‍
കൂത്തുപറമ്പ്: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ ബംഗാള്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ നാട്ടുകാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. നിര്‍മലഗിരിയിലെ സിമന്റ് ഗോഡൗണിലെ തൊഴിലാളിയായ പശ്ചിമബംഗാള്‍ ജലപാഗൂരുവിലെ തുളസി(28)യാണ് കൊല്ലപ്പെട്ടത്. സഹതൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി ദാരുകാറെ(43)യെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുളസിയെ ചുമരിലിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണു സംഭവം. ഇടിയുടെ ആഘാതത്തില്‍ തുളസിയുടെ വാരിയെല്ല്, താടിയെല്ല്, മുഖം എന്നിവിടങ്ങളില്‍ ഗുരുതരമായ ക്ഷതമേറ്റിരുന്നു. തുളസിയെ ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സിഐ പ്രതീഷ്, എസ്ഐ വി നിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ബംഗാളിലെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു ബന്ധുക്കളെത്തിയ ശേഷം നാട്ടിലേക്കു കൊണ്ടുപോവുമെന്ന് പോലിസ് അറിയിച്ചു.
മാങ്ങാനത്തെ കൊലപാതകം : മൃതദേഹം തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ടയും ഭാര്യയും അറസ്റ്റില്‍
കോട്ടയം: മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ റോഡരികിലെ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപാപ്പാനുമായ സന്തോഷാ(40)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എ ആര് വിനോദ്കുമാര്‍ എന്ന കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സന്തോഷിന്റെ തല ഇന്നലെ രാവിലെ മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ തോട്ടില്‍നിന്നാണ് പോലിസ് കണ്ടെത്തിയത്. സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് അറുത്തുമുറിക്കുകയായിരുന്നുവെന്ന് പ്രതികള്‍ പോലിസിനോടു സമ്മതിച്ചു. }ഞായറാഴ്ച രാവിലെ 10 മണിയോടെ കോട്ടയം- കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിനു സമീപത്താണ് മൂന്നു ചാക്കുകളിലാക്കിയ നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസിയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പോലിസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് മുമ്പ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പോലിസിന് വിവരം ലഭിച്ചത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലിസ്, സന്തോഷിന്റെ നമ്പറില്‍ ഏറ്റവും അവസാനമായി വിളിച്ചിരുന്നത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്നു കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദും കുഞ്ഞുമോളും മുട്ടമ്പലം നഗരസഭാ കോളനിയിലാണ് താമസിച്ചിരുന്നത്. വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 2017 ഫെബ്രുവരിയില്‍ വിനോദ് അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ വിനോദ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. തുടര്‍ന്ന് ഇരുവരും മാസങ്ങളോളം ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതെച്ചൊല്ലി നേരത്തേ വിനോദും സന്തോഷും തര്‍ക്കമുണ്ടായിരുന്നു
Subscribe to:
Comments (Atom)
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...

