വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 August 2017

ഫോസു മെന്‍സ വായ്പാ കരാറില്‍ ക്രിസ്റ്റല്‍ പാലസിലേക്ക്‌



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആഗസ്ത് 12ന് ആരംഭിക്കാനിരിക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വായ്പാടിസ്ഥാനത്തില്‍ ക്രിസ്റ്റല്‍ പാലസിലേക്ക്. യുവതാരം ഫോസു മെന്‍സയെയാണ് യുനൈറ്റഡ്് ക്രിസ്റ്റല്‍ പാലസിന് കൈമാറിയത്. 19കാരനായ താരത്തിന്റെ ട്രാന്‍സ്ഫര്‍ വിവരം ജോസ് മൊറീഞ്ഞോയാണ് വ്യക്തമാക്കിയത്. റൈറ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കുന്ന ഫോസു, കഴിഞ്ഞ സീസണില്‍ 11 മല്‍സരങ്ങളില്‍ യുനൈറ്റഡിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഡച്ചുകാരനായ മെന്‍സ അയാക്‌സ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്. 2014ലാണ് മാഞ്ചസ്റ്ററില്‍ എത്തിയത്.