വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 August 2017

ക്യാംപ് നൗ ഈറനണിയിച്ച് ഷാപെകോയിന്‍സ്


ബാഴ്‌സലോണ: ചൊവ്വാഴ്ച പുലര്‍ച്ചെ കാറ്റലന്‍ ആരാധകര്‍ തിങ്ങിനിറങ്ങ ക്യാംപ് നൗ സ്റ്റേഡിയം ഒരു നിമിഷം ഈറനണിഞ്ഞു. കരുത്തരായ ബാഴ്‌സയ്ക്ക് എതിരില്‍ അണിനിരന്ന ആ ടീമിനൊപ്പമായിരുന്നു ഏവരുടെയും മനസ്സ്. കാല്‍പന്ത് ചരിത്രത്തിലെ അതിദാരുണമായ ദുരന്തം അതിജീവിച്ച ഷാപെകോയിന്‍സുമായുള്ള ബാഴ്‌സലോണയുടെ സൗഹൃദ മല്‍സരമാണ് ഏവരേയും ഈറനണിയിച്ചത്. മല്‍സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളില്‍ ബാഴ്‌സ തന്നെ ജയം നേടി. സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ മല്‍സരം, പരിശീലകനായി ഏണസ്റ്റോ വെല്‍വെര്‍ദെ ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഹോം മല്‍സരം തുടങ്ങിയ കാര്യങ്ങളാല്‍ ബാഴ്‌സയ്ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു ഈ സൗഹൃദക്കളി. എല്ലാ വര്‍ഷവും പതിവായി നടത്താറുള്ള ഈ ഇന്‍വിറ്റേഷനല്‍ മാച്ച് പക്ഷേ, ഇത്തവണ ഷാപെകോയിന്‍സിനാലാണ് ശ്രദ്ധിക്കപ്പെട്ടത്. വിമാനാപകടത്തില്‍ 19 കളിക്കാരെയും സ്റ്റാഫിനെയും ബ്രസീലിയന്‍ ക്ലബ്ബിന് നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മല്‍സരം സമര്‍പ്പിച്ചാണ് ഇരുക്ലബ്ബുകളും ആരംഭിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജാക്‌സണ്‍ ഫോല്‍മാന്‍, നെറ്റോ, അലെന്‍ റൂഷെല്‍ എന്നിവര്‍ ഷാപെകോയിന്‍സ് ജേഴ്‌സിയില്‍ ക്ലബ്ബിലെത്തി. ആദരസൂചകമായി ആദ്യ ടച്ച് എടുത്തത് നെറ്റോയായിരുന്നു. നെയ്മറുടെ പകരക്കാരനായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജെറാര്‍ഡ് ഡേലൂഫോ മെസ്സിക്കും നെയ്മര്‍ക്കും ഒപ്പം ഫോര്‍വേഡില്‍ നിന്ന കളിയില്‍ ആദ്യ ഗോളും ഈ താരത്തിന്റെ വകയായിരുന്നു. 6ാം മിനിറ്റില്‍ ഡേലൂഫോ അക്കൗണ്ട് തുറന്നപ്പോള്‍ 11ാം മിനിറ്റില്‍ ബുസ്‌കെറ്റ്‌സും 28ാം മിനിറ്റില്‍ മെസ്സിയും ആധിപത്യം മൂന്നാക്കി ഉയര്‍ത്തി. 55ാം മിനിറ്റില്‍ ലൂയിസ് സുവാരസും 74ാം മിനിറ്റില്‍ ഡെനിസ് സുവാരസും ഗോള്‍ പായിച്ചതോടെ രണ്ടാംപകുതിയും പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സയുടെ ജയം അഞ്ച് ഗോളില്‍. നെയ്മര്‍ ഇല്ലാത്തതിന്റെ കുറവ് ബാഴ്‌സയുടെ ഭാഗത്ത് പ്രകടമായിരുന്നില്ല.