വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 August 2017

പട്ടേലിന് ജയം



അഹമ്മദാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് ജയം. 44 വോട്ടുകള്‍ നേടിയാണ് പട്ടേല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രജ്പുതിനെ പരാജയപ്പെടുത്തിയത്. 42 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ജെ.ഡി(യു)വിന്റെയും എന്‍സിപിയുടെയും ഒന്നുവീതവും വോട്ടുമാണ് പട്ടേലിന് ലഭിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറപ്പിച്ചത്. രാഖവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടുചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ അമിത്ഷായെയും സ്മൃതി ഇറാനിയെയും കാണിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് ഇവരുടെ വോട്ട് അസാധുവാക്കിയത്. വിമതരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പട്ടേലിനെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും ജയിച്ചു.