വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 August 2017

ഞാന്‍ അതിജീവിച്ചവള്‍, മുഖം മറയ്ക്കില്ല: ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടി



ചണ്ഡീഗഢ്: ഞാന്‍ അതിജീവിച്ചവളാണ്, പിന്നെന്തിന് മുഖം മൂടി നടക്കണമെന്ന് ബിജെപി നേതാവിന്റെ മകന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി. ഈ പെണ്‍കുട്ടിയെന്തിന് അര്‍ധരാത്രി ഒറ്റക്ക് പുറത്തുപോയതെന്ന ഹരിയാന ബി.ജെ.പി വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയുടെ ചോദ്യത്തിനും പെണ്‍കുട്ടി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഞാന്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതില്‍ മറ്റാരും ഇടപെടേണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ‘ലൈംഗിക പീഡന കേസിലും സമാനമായ പല സംഭവങ്ങളിലും ഇരയായ പെണ്‍കുട്ടികളെ പോലെ എനിക്ക് മുഖം മൂടി നടക്കേണ്ട. ഞാന്‍ അക്രമത്തെ അതിജീവിച്ചയാളാണ്. കുറ്റം ചെയ്ത ആളല്ല’, ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പെണ്‍കുട്ടി പ്രതികരിച്ചു.