വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 August 2017

കേന്ദ്രഭരണം മോശമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ



ബംഗളൂരു: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്നും കേന്ദ്ര സര്‍ക്കാര്‍ ഭരണം വന്‍പരാജയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യെദ്യൂരപ്പയ്ക്ക നാക്കു പിഴച്ചത്. നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആ രോപണം സിദ്ധരാമയ്യ സര്‍ക്കാരിലേക്കു മാറ്റി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇതേ അബദ്ധം സംഭവിച്ചു. കേന്ദ്രം ഫണ്ടനുവദിച്ചിട്ടും യെദ്യൂരപ്പ അതെല്ലാം പാഴാ ക്കുകയാണെന്നും സംസ്ഥാനത്തെ യെദ്യൂരപ്പ ഭരണം മോശമാണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. ഏറെ നേരം യെദ്യൂരപ്പയോടൊപ്പമുണ്ടായതിനാലാണ് തനിക്ക് ഇത്തരത്തില്‍ അ ബദ്ധം സംഭവിച്ചതെന്ന് അമിത് ഷാ പറഞ്ഞു.