വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 14 August 2017

കെനിയ തിരഞ്ഞെടുപ്പ് : ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

നയ്‌റോബി: കെനിയ പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് ഉഹുരു കെനിയാത്ത വിജയിച്ചതായുള്ള ഫലം നേരത്തേതന്നെ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്. 2013 മുതല്‍ രാജ്യത്തെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെനിയാത്ത 54.3 ശതമാനം വോട്ടും എതിരാളിയായ റായ്‌ല ഒഡിംഗ 44.7 ശതമാനം വോട്ടും നേടി. കെനിയയുടെ പ്രഥമ പ്രസിഡന്റ് ജോമോ കെനിയാത്തയുടെ മകനാണ് ഉഹുരു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 19പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിപക്ഷത്തിനു സ്വാധീനമുള്ള തലസ്ഥാനമായ നയ്‌റോബിയിലും കിസാമു മേഖലയിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. കെനിയാത്തയുടെ വിജയം അംഗീകരിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും പ്രതിപക്ഷനേതാക്കള്‍ പറയുന്നു. അതേസമയം, രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് പ്രതിഷേധം അവസാനിപ്പിക്കാന്‍ ഒഡിംഗ തന്റെ അനുയായികളോട് ആവശ്യപ്പെടണമെന്ന് യുഎന്‍ വ്യക്തമാക്കി.