വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 14 August 2017

ട്രംപിന്റെ ഭീഷണി തള്ളി വെനിസ്വേല

Image result for venezuela issue images

കാരക്കാസ്: ആഭ്യന്തരകലഹം തുടരുന്ന വെനിേസ്വലയില്‍ വേണ്ടിവന്നാല്‍ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി തള്ളുന്നതായി വെനിസ്വേല. യുഎസിന്റെ ഭീഷണിയെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നിച്ച് പ്രതിരോധിക്കുമെന്ന് വെനിസ്വേല വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസാ പറഞ്ഞു. ലാറ്റിനമേരിക്കന്‍ മേഖലയിലടക്കം ലോകത്തെവിടെയുമുള്ള യുഎസിന്റെ കടന്നുകയറ്റം തടയുന്നതിനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അറീസാ പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്കെതിരേ വെനിേസ്വല പ്രതിരോധ മന്ത്രി വഌദിമിര്‍ പഡ്രിസനോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരുതരം ഉന്‍മാദാവസ്ഥയുടെ ഭാഗമായാണ് ട്രംപ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് പഡ്രിസനോ പറഞ്ഞിരുന്നു.